എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അമ്മ എന്ന സത്യം
അമ്മ എന്ന സത്യം
ഒരിക്കൽ ഒരിടത്ത് ഒരു താറാവും അതിന്റെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അവർ ഒരിക്കൽ ഒരു തടാകത്തിൽ നീന്തി പോവുകയായിരുന്നു. അതിൽ ഒരു കുഞ്ഞ് താറാവ് തവളയുടെ പാട്ട് കേട്ട് നിന്നുപോയി.അപ്പോഴേക്കും അമ്മത്താറാവ് പോയി കഴിഞ്ഞിരുന്നു.തവള പാട്ടു നിർത്തിയപ്പോൾ ആണ് അറിഞ്ഞത് താൻ ഒറ്റപെട്ടു എന്ന്. അപ്പോൾ കുഞ്ഞിത്താറാവ് കരഞ്ഞു തുടങ്ങി. തവളയും ആമയും മീനും താറാവിന്റെ അടുത്ത് വന്നു. അപ്പോൾ തവള പറഞ്ഞു. എന്തിനാ കുഞ്ഞേ കരയുന്നത്. എന്റെഅമ്മയെ കാണുന്നില്ല.ആമ പറഞ്ഞു ഇവിടെ നിന്റെ അമ്മയെകണ്ടില്ല.തവള പറഞ്ഞു അവിടെ ആണ് താറാവ് കൂട്ടങ്ങൾ ഉള്ളത്. അങ്ങനെ കുട്ടി താറാവ് വെള്ളത്തിലേക്ക് ഇറങ്ങി. കുറേനേരം പോയി അപ്പോൾഒരു കൊക്കിനെ കണ്ടു അപ്പോൾ കുട്ടി താറാവ് വിചാരിച്ചു അത് അവന്റെ അമ്മയാണെന്ന്. അപ്പോൾ കുട്ടി താറാവ് പോയി കൊക്കിനെകെട്ടി പിടിച്ചു. അപ്പോൾ കൊക്ക് തിരിഞ്ഞു നോക്കി.അപ്പോൾ കുട്ടി താറാവ് കൊക്കിനെ അമ്മേയെന്നു വിളിച്ചു. അപ്പോൾ കൊക്ക് പറഞ്ഞു ഞാൻ നിന്റെ അമ്മയല്ല. ഞാൻ ഒരു കൊക്കാണ് ഞാൻ നിന്റെ അമ്മയല്ല. നീ എങ്ങോട്ടാ പോകുന്നത് ? കുട്ടിത്താറാവ് പറഞ്ഞു ഞാൻ എന്റെ അമ്മയുടെ അടുത്ത് പോവുകയാണ്. കൊക്ക് ചോദിച്ചു നിനക്ക് എങ്ങനെ വഴി തെറ്റി ? കുഞ്ഞി താറാവ് പറഞ്ഞു. ഞാൻ ഒരു തവളയുടെ പാട്ട് കേട്ട് നിന്നുപോയി. അങ്ങനെ ആണ് ഞാൻ തനിച്ചായത് . കൊക്ക് പറഞ്ഞു നിന്റെ അമ്മ ആ കുന്നിൻ മുകളിൽ ഉണ്ട്. അങ്ങനെ കുഞ്ഞിത്താറാവ് യാത്ര തുടങ്ങി. അത് ഒരു മലമുകളിൽ എത്തി. അപ്പോഴേക്കും രാത്രി ആയി. ആകാശത്തു ചന്ദ്രനും നക്ഷത്രങ്ങളും വന്നു. നക്ഷത്രങ്ങൾ കുഞ്ഞി താറാവിനെ വലം വച്ചു പാട്ട് പാടി ഉറക്കി. നേരം വെളുത്തപ്പോൾ കുഞ്ഞി താറാവ് തന്റെ അമ്മയുടെ ശബ്ദം കേട്ടു.അങ്ങനെ കണ്ണ് തുറന്നു നോക്കി.. അതാ കുഞ്ഞി താറാവിന്റെ അമ്മ.അപ്പോഴേക്കും കുഞ്ഞി താറാവിനെ അവന്റെ അമ്മ കണ്ടു പിടിച്ചിരുന്നു . സന്തോഷം കൊണ്ട് അവന്റെ യും അമ്മയുടേയും കണ്ണുകൾ നിറഞ്ഞു.അമ്മ ത്താറാവിന്റെ ചിറകിനടിയിലേക്ക് പതുങ്ങി നമ്മുടെ കുഞ്ഞിത്താറാവ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ