എ യു പി എസ് എരമംഗലം/ചരിത്രം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുന്നക്കൊടി എന്ന ഗ്രാമ പ്രദേശത്തിലാണ് എരമംഗലം എ യു പി സ്ക്കുൾ സ്ഥിതി ചെയ്യുന്നത് . 1968 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ പ്രശസ്തമായ ഒരു കലാലയമാണ് .നാലാം തരം പാസ്സായി കഴിഞ്ഞാൽ ഉപരി പഠനത്തിനായി വളരെ ബുദ്ധിമുട്ടേണ്ടി വന്ന സാഹചര്യത്തിൽ പ്രദേശ വാസികളും നാട്ടുകാരും ഒത്തു ചേർന്ന് സർക്കാരിലേക്ക് രണ്ടു നിർദേശങ്ങൾ വെച്ച് കൊണ്ടുള്ള ഹരജി സമർപ്പിച്ചു .അതിൽ ഒന്ന് നിലവിൽ പ്രവർത്തിക്കുന്ന ജി എൽ പി സ്‌കൂൾ അപ്ഗ്രേഡ് ചെയ്യുക എന്നതായിരുന്നു .അല്ലെങ്കിൽ മറ്റൊരു എയ്ഡഡ് സ്കൂൾ അനുവദിക്കുക എന്ന ആവശ്യത്തിനു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച് മുഹമ്മദ് കോയ സാഹിബ് അനുമതി നൽകി .അങ്ങിനെ ൽ ചായടത്തില്ലത്തു ത്രിവിക്രമൻ നമ്പൂതിരി മാനേജരായി എരമംഗലം എ യു പി സ്‌കൂൾ സ്ഥാപിതമായി .
ശ്രീ .കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രദനാദ്യാപകൻ .തികച്ചും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത് .തുടക്കത്തിൽ കുട്ടികളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത് .ഇന്ന് ലധികം കുട്ടികൾ അഞ്ചു ,ആറ്,ഏഴു ക്ലാസ്സുകളിൽ ഒൻപതു ഡിവിഷനുകളിലായി പഠിക്കുന്നു .നാട്ടുകാരുടെ ചിരകാല സ്വപ്നത്തിനൊത്തു കാലത്തിനൊത്ത പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറാൻ കാത്തു നില്കുന്നു .ഇപ്പോൾ സ്‌കൂൾ മാനേജർ ശ്രീ .സി ഗോവിന്ദൻ നമ്പൂതിരി മാസ്റ്ററും ,പ്രധാനഅദ്യാപകൻ അരുൺലാൽ എം ജെ യുമാണ് .