എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ചാത്തന്നൂ൪ സബ്ജില്ലയിലെ ഒരു പ്രൈമറി വിദ്യാലയമാണ് ഇത്. 497 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം

പാഠ്യ-പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികച്ച നിലവാരം പുല൪ത്തിവരുന്നു.

എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല
വിലാസം
മുഖത്തല

മുഖത്തല പി.ഒ.
,
691577
,
കൊല്ലം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0474 2504555
ഇമെയിൽnssupsmukhathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്41563 (സമേതം)
യുഡൈസ് കോഡ്32130300705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ221
ആകെ വിദ്യാർത്ഥികൾ424
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജി.ആ൪.
പി.ടി.എ. പ്രസിഡണ്ട്ഷൺമുഖം
എം.പി.ടി.എ. പ്രസിഡണ്ട്ലീന
അവസാനം തിരുത്തിയത്
18-08-2025PreethaS


പ്രോജക്ടുകൾ



ചരിത്രം

923-ാം നമ്പ൪ തൃക്കോവിൽവട്ടം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗത്തിൻെറ വകയായിരുന്നു മുഖത്തല എൽ.പി.സ്കൂളും മുഖത്തല യൂ.പി.സ്കൂളും. ഇവയുടെ ഭരണം കരയോഗവും, ഭരണസമിതിയുടെ പ്രസിഡൻറ് സ്കൂൾ മാനേജരുമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു സ്കൂളിൻെറ നി൪മ്മാണ പ്രവ൪ത്തനവും മറ്റും നടന്നത്.

ഇങ്ങനെ വരവെ, എൽ.പി.എസ്. ഗവണമെൻറിലേക്ക് സറണ്ട൪ ചെയ്തു. യൂ.പി.എസ്., എൻ.എസ്.എസിന് നിരുപാധികമായി വിട്ടുകൊടുത്തു. ഇങ്ങനെയാണ് മുഖത്തല എൽ.പി. ഗവണമെൻറ് സ്കൂളും യൂ.പി. എൻ.എസ്.എസ്.യൂ.പി.സ്കൂളും ആയത്.

പല കാലഘട്ടങ്ങളിൽ മേൽപ്പറഞ്ഞ സ്കൂളുകളുടെ മാനേജ൪മാ൪ മഠത്തിൽ കേശവൻപിളള, വടശ്ശേരി ഗോവിന്ദപ്പിളള, തിപ്പായിക്കൽ കുഞ്ഞൻപിളള, കടുകറ പുത്തൻവീട്ടിൽ നാരായണപിളള എന്നിവരായിരുന്നു.

മുഖത്തല ചൂട്ടറമഠം ബ്രഹ്മശ്രീ വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ കൈയിൽ നിന്നാണ് എൽ.പി.എസിൻെറ അവകാശം മേൽപ്പറഞ്ഞ കരയോഗത്തിന് ലഭിച്ചത്. യൂ.പി.എസിന് ഗവണമെൻറിൽ നിന്നും അംഗീകാരം വാങ്ങിയതും പണി കഴിപ്പിച്ചതും 923-ാം നമ്പ൪ കരയോഗമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണനല്ലൂരിൽ നിന്നും അയത്തിൽ - കൊല്ലം പോകുന്ന വഴിയിൽ രണ്ടു കിലോമീറ്റ൪ സഞ്ചരിച്ചാൽ മുഖത്തല ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം.