വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2010ലാണ് എസ് പി സി സ്കൂളിൽ നിലവിൽ വന്നത് . 44 കുട്ടികളാണ് ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്നത്. ബാച്ചുകളിലായി 88 കുട്ടികൾ ഉണ്ട്. എസ്. പി. സി. പദ്ധതി കേഡറ്റുകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് പ്രവർത്ഥിക്കുന്നു. എഴുത്തു പരീക്ഷയുടെയും കായിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും 22 ആൺ കുട്ടികളെയും 22 പെൺകുട്ടികളെയും തെരഞ്ഞടുക്കുന്നു. 2 വർഷമാണ് കേഡറ്റുകളുടെ പരിശീലന കാലയളവ്. മോട്ടോർ വാഹന വകുപ്പ്, ഫോറസ്റ്റ്, എക്സൈസ്, പോലീസ്, തദേശ സ്വയംഭരണം മുതലായ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എസ്. പി. സി. പദ്ധതി കുട്ടികളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. Friends at home, Nature Camp, ശുഭ യാത്ര മുതലായ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും പി. റ്റി. പരേഡും പരിശീലനങ്ങൾ