സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/പരിസ്ഥിതി ക്ലബ്ബ്
ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി ക്ളബിന്റെ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു. അന്നേ ദിവസം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും വർഷം മുഴുവൻ ചെയ്യേണ്ട പരിപാടി കൾ ആസൂത്രണം ചെയ്യുകയും ചെയ്യാറുണ്ട്. പരിസ്ഥിതി ക്ളബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്യുന്നു.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 5 ന് ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും അതിന്റെ വീഡിയോ യും ചിത്രങ്ങളും അയച്ചുതരികയും ചെയ്തു. കൂടാതെ പരിസ്ഥിതി യുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾ, കവിത കൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തുകയും ചെയ്തു. ഒക്ടോബർ 2 ന് കുട്ടികളുടെ വീടും പരിസരവും ശുചീകരിച്ച് അവയുടെ ചിത്രങ്ങളും കുട്ടികൾ അയച്ചു തന്നു. നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ സ്കൂളിൽ വരുത്താതെ മാതാപിതാക്കൾ വന്ന് അധ്യാപകരോട് ചേർന്ന് ക്ളാസ് മുറികൾ അണുവിമുക്തമാക്കി. സ്കൂൾ തുറന്നതിന് ശേഷം ഒരു ചെറിയ കൃഷിയിടം തയ്യാറാക്കി കൃഷി ആരംഭിച്ചു. തക്കാളി , വെണ്ട ,കോവൽ ,കപ്പ ,ചീര ,പപ്പായ തുടങ്ങി യവ കൃഷിചെയ്തു. കുട്ടികളുടെ വീട്ടിലും കൃഷി ചെയ്യാൻ നിർദ്ദേശം നല്കി. പാഴ് വസ്തുക്കൾ ഉപയോഗിച്ച് പരിസ്ഥിതി ക്ളബ് അംഗങ്ങൾ കരകൗശല വസ്തുക്കൾ നിർമ്മിച്ചു.