അഞ്ചരക്കണ്ടി എച്ച് എസ് എസ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-20 അധ്യയനവർഷം കണ്ണൂർ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തെത്താൻ നമുക്ക് സാധിച്ചു.
2019 ൽ സംസ്ഥാനതല വായനാവസന്തം പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെടുകയും, ക്യാഷ് അവാർഡ് ആയി ഒന്നര ലക്ഷം രൂപ ഡി.പി.ഐ ശ്രീ മോഹൻ കുമാർ ഐ.എ.എസിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.
KGMOA സംഘടിപ്പിച്ച അമൃതകിരണം MEDI-IQ ക്വിസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു, ശാസ്ത്ര ദിനങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ശാസ്ത്രജാലകം പരിപാടി ആരംഭിച്ചു. ഇൻസ്പയർ അവാർഡ് മാനക് എന്നാ പരിപാടിയിൽ പങ്കെടുപ്പിക്കുകയും ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മാതൃഭൂമി സീഡ് ക്ലബ്ബ് ഏറ്റവും മികച്ച ഹരിതവിദ്യാലയങ്ങളുടെ സംസ്ഥാനതല പട്ടികയിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.
എസ്എസ്എൽസി റിസൾട്ട്: അഞ്ചരക്കണ്ടി HSSന് ഹാട്രിക്ക് വിജയം. സ്കൂളിലെ 186 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉപരിപഠനത്തിന് അർഹരായി.
കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക് NMMS സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു. ബാലശാസ്ത്ര കോൺഗ്രസ്സ് ,ശാസ്ത്രരംഗം എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ കണ്ണൂർ സൗത്ത് ഉപജില്ല കായിക മേളകളിൽ ഏഴ് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂൾ ആണ്. അവസാനമായി 2019 - 20 അധ്യയനവർഷം ആണ് ഞങ്ങൾ ചാമ്പ്യന്മാർ ആയത്. ജില്ലാ സ്പോർട്സ് അസോസിയേഷൻ്റെ (സ്പോർട്സ് കൗൺസിൽ) കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങളിൽ സ്കൂളും സജീവ പങ്കാളിയാണ്. 2021 ൽ അസോസിയേഷൻ നടത്തിയ ബോൾ ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ബോയ്സ് ടീം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
സർവ ശിക്ഷ കേരളം നടത്തിയ ഹൈസ്‌കൂൾ തല ക്വിസ്സ് മത്സരത്തിൽ സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി ADHIRATH CHITHRAN സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.