ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ചരിത്രം
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ.പി. സ്കൂൾ ആണ് ജി.എൽ.പി.സ്കൂൾ .പെരിങ്ങോട്ടുകുറിശ്ശി .തു. ആദ്യകാലത്തെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഗവൺമെന്റ് എൽ പി സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി യുടെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ. ചാത്തുണ്ണി മാസ്റ്ററായിരുന്നു. (ഇക്കാലയളവിൽ ജോലിചെയ്തിരുന്ന ശ്രീമതി കുഞ്ഞിക്കാവ് അമ്മ ടീച്ചറിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആണിവ.) 45 വർഷത്തോളം ഈ കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂൾ പിന്നീട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. 2006 പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം അന്നത്തെ ബഹു. വൈദ്യുതി-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായ ശ്രീ എ കെ ബാലൻ അവർകൾ നിർവഹിച്ചു. 2007 കെട്ടിടം പൂർത്തിയാക്കുകയും പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 2011- 12 കാലഘട്ടത്തിൽ ഒരു നില കൂടി പണിത 9 ക്ലാസ് മുറികളും ഒരു ഹാളും കമ്പ്യൂട്ടർ ലാബും ഓഫീസും അടങ്ങുന്ന ബഹുനില കെട്ടിടം ആയി മാറി. ഇന്ന് കുഴൽമന്ദം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ ആണിത്. കൂടാതെ 2021 അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് സ്കൂൾ ആയി മാറി. നവീകരിച്ച കെട്ടിടത്തിന് ഉദ്ഘാടനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു. സ്കൂളിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണ്. ഇന്ന് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നീ സൗകര്യങ്ങളോടുകൂടിയ ജില്ലയിൽ തന്നെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് എൽ പി സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി.