അമ്മയാം ഭൂമി

നമുക്കുമുണ്ടൊരു ഭൂമി, നമുക്കുമുണ്ടൊരു ഭൂമി
പക്ഷിമൃഗാദികളും സസ്യലതാദികളും
വാണരുളുന്നൊരു ഭൂമി, വാണരുളുന്നൊരു ഭൂമി
മനുഷ്യരെല്ലാം ആമോദത്തോടെ
ഒത്തൊരുമിച്ചൊരു കാലം, കുളുർമയേകിയ കാലം
വനങ്ങൾ കുന്നുകൾ ജലാശയങ്ങൾ
നിരന്നു തിങ്ങിയ ഭൂമി, നിരന്നു തിങ്ങിയ ഭൂമി
 നമ്മുടെ പൂർവികർ പൊന്നിൻ കതിരാൽ
ചമച്ചു വച്ചൊരു ഭൂമി, ചമച്ചു വച്ചൊരു ഭൂമി
വ്യവസായങ്ങൾ ശക്തിപ്പെട്ടു
ഫലമോ പ്രകൃതി തൻ നാശം, ഫലമോ പ്രകൃതി തൻ നാശം
ലാഭക്കൊതിയാൽ നശിച്ചു ഭൂമി
പ്രളയം പുൽകിയ ഭൂമി, പ്രളയം പുൽകിയ ഭൂമി
ഒത്തൊരുമിച്ചു കൈകോർക്കാം, നമ്മുടെ നാടിനെ രക്ഷിക്കാൻ
മനസ്സടിപതറി പോകുന്നു, ഇന്നിൻ കാഴ്ചകൾ കാണുമ്പോൾ
 വൈറസ് ബാധ മുടിക്കും ഭൂമി
നിശബ്ദമായ് നിലകൊള്ളുന്നു, നിശബ്ദമായ് നിലകൊള്ളുന്നു
 മനവാരാശികൾ ഒന്നൊന്നായ്
നന്മക്കായ് നിലകൊള്ളുന്നു, നന്മക്കായ് നിലകൊള്ളുന്നു
എങ്ങും എങ്ങും പ്രാർത്ഥന മാത്രം
ഒത്തൊരുമിച്ചു കൈകോർക്കാം, നിലനിൽക്കാനായ് കൈകോർക്കാം
നമ്മുടെ ഭൂമിയെ സംരക്ഷിക്കാം, നമ്മുടെ ഭൂമിയെ സ്നേഹിക്കാം
മാന്തിയെറിഞ്ഞു നിരത്തിടാതെ, നമ്മുടെ കുന്നുകൾ സംരക്ഷിക്കൂ
ചപ്പും ചവറും വലിച്ചെറിയാതെ, ജലാശയങ്ങൾ സംരക്ഷിക്കൂ
കൃഷിയിറക്കാൻ വിത്തുകൾ കരുതൂ, നമ്മുടെ വയലുകൾ സംരക്ഷിക്കൂ
പ്രതിരോധത്തിൻ കരംപിടിക്കാൻ, ശുചിത്വപാഠം നടപ്പിലാക്കൂ
കുഞ്ഞിപ്രായം തൊട്ടേ മക്കളെ, നിലനിൽക്കാനായ് കരുത്തരാക്കൂ.

ശിവനന്ദന എസ് ബി
3 B ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത