എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹയർ സെക്കന്ററി വിഭാഗം
2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. പ്ലസ്‌ടു വിഭാഗത്തിനു വേണ്ടി മൂന്ന് നിലകളോടു കൂടിയ ഒരു കെട്ടിടവും സുസജ്ജമായ നാല് ലാബുകളും വായനാശീലത്തെ ഉണർത്തുന്ന തരത്തിലുള്ള ഒരു ലൈബ്രറിയുമുണ്ട്.18 അധ്യാപകരും 2 അനധ്യാപകരുമാണ് ഇവിടെയുള്ളത്.3 സ്ട്രീമുകളാണ് ഇവിടെയുള്ളത്. പ്ലസ്‌ടുവിൽ 179 കുട്ടികളും പ്ലസ് വണ്ണിൽ 178 കുട്ടികളും പഠിക്കുന്നു.
- ബയോ മാത്‌സ് - ഫിസിക്‌സ് , കെമിസ്ട്രി , മാത്‌സ് , ബയോളജി
- കൊമേഴ്‌സ് - അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, എക്കണോമിക്‌സ്, സ്‌റ്റാറ്റിസ്റ്റിക്സ്
- ഹ്യുമാനിറ്റീസ് - സോഷ്യൽ വർക്ക് , സോഷ്യോളജി , സൈക്കോളജി , സ്‌റ്റാറ്റിസ്റ്റിക്സ്
ക്ലബ്ബുകൾ
സൗഹൃദ ക്ലബ്ബ്
കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. കൂടുതൽ അറിയാൻ
കരിയർ ഗൈഡൻസ്
വ്യക്തിത്വ വികസനം, തൊഴിൽ പരമായ സംശയങ്ങൾക്ക് പരിഹാരം എന്നിവ ലക്ഷ്യമാക്കി കരിയർ ഗൈഡൻസ് ഇവിടെ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ
സംരഭകത്വ ക്ലബ്ബ്
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് സംരഭകത്വ ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കൂടുതൽ അറിയാൻ
ബ്ലൂ ആർമി
തായ്‌ഖൊൺഡോ
ഹയർ സെക്കന്ററി അധ്യാപകർ
ക്രമ
നമ്പർ |
പേര് | വിഷയം |
---|---|---|
1 | സീന ഐ | പ്രിൻസിപ്പാൾ |
2 | പി വി രാജേശ്വരി | ഹിന്ദി |
3 | എ കെ ഗീത | എക്കണോമിക്സ് |
4 | സജിനി കെ എസ് | ഫിസിക്സ് |
5 | സൗമിനി വി | മാത്തമാറ്റിക്സ് |
6 | ബബിത സി പി | കെമിസ്ട്രി |
7 | ബീന എൻ ബി | സോഷ്യോളജി |
8 | രമ പി | ഇംഗ്ലീഷ് |
9 | മീന ടി | സ്റ്റാറ്റിസ്റ്റിക്സ് |
10 | ഷൈബി കെ കെ | സുവോളജി |
11 | ജയ സി എ | ബോട്ടണി |
12 | സുധ പി | മലയാളം |
13 | വിനില കെ വി | ബിസിനസ് സ്റ്റഡീസ് |
14 | ദീപ കെ | സോഷ്യൽ വർക്ക് |
15 | മഞ്ജുള സി | ഇംഗ്ലീഷ് |
16 | രാജശ്രീ സി ടി | സൈക്കോളജി |
17 | നിഷ ഒ എസ് | സംസ്കൃതം |
18 | റാഫി തോമസ് ടി | ലാബ് അസിസ്റ്റന്റ് |
19 | ശ്യാമള വി ബി | ലാബ് അസിസ്റ്റന്റ് |