ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം 1
രോഗപ്രതിരോധം
ഇന്നത്തെ സമൂഹത്തിലെ ജനങ്ങൾക്കും പ്രത്യേകിച്ച് കുട്ടികൾക്കും ആവശ്യമായ ഒരു ഘടകമാണ് രോഗപ്രതിരോധം എന്നത് .രോഗപ്രതിരോധത്തിന് ക്ഷതം ഏറ്റു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുനനത് .അതായത് നമ്മളിൽ രോഗത്തെ പ്രതിരോധിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .രോഗപ്രതിരോധശേഷി ഇല്ലാതാവുമ്പോൾ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു .ജീവിതശൈലിയും ഭക്ഷണരീതിയും മാറുന്നതിനനുസരിച്ച് അത് ആരോഗ്യത്തിന് പല തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു.രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ രോഗങ്ങൾ വളരെയധികം വില്ലനായി മാറുന്നുണ്ട് .ഇത്തരം സാഹചര്യങ്ങളിലാണ് നാംഅതിന്റേതായ മുന്നൊരുക്കങ്ങൾ എടുക്കേണ്ടതായി വരുന്നത് .രോഗപ്രതിരോധശേഷി ആർജ്ജിക്കുന്നതിന് വിറ്റാമിൻ അടങ്ങിയ ഭക്ഷണസാധനങ്ങൾക്ക് സാധിക്കും .അതിനാൽതന്നെ ജൻമനാ രോഗപ്രതിരോധശേഷി കുറവുളള ആൾക്കാർ അത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾ തെരഞ്ഞെടുത്ത് കഴിക്കേണ്ടതാണ് .വ്യക്തി ശുചിത്വം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പ്രധാനപങ്ക് വഹിക്കുന്നുണ്ട് .ചില രോഗങ്ങൾ ശരീരത്തിലെത്തിയാൽ അത് മാറുന്നതിന് വളരെയധികം സമയമെടുക്കും.ഗുരുതരമായ രോഗങ്ങൾ നമ്മെ പിടികൂടാൻ കുറഞ്ഞ രോഗപ്രതിരോധശേഷി കാരണമാകുന്നു .രോഗപ്രതിരോധശേഷിയുള്ള മനുഷ്യർക്ക് മാരകമായ രോഗങ്ങളെ സ്വയം നേരിട്ട് ഇല്ലാതാക്കാൻ കഴിയും. കൊറോണപോലുള്ള മാരകമായരോഗങ്ങൾ പിടിപെടുന്ന ഈകാലഘട്ടത്തിൽ നമുക്ക് ഏറ്റവും ആവശ്യമായ കാര്യമാണ് രോഗപ്രതിരോധം എന്നതിന് സംശയമില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം