സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നവമാധ്യമങ്ങള‍ുടേയ‍ും ഇലക്ട്രോണിക് വാർത്താമാധ്യമങ്ങള‍ുടേയ‍ും ഇക്കാലത്ത‍ും വർത്തമാന പത്രങ്ങൾ തങ്ങള‍ുടെ സാന്നിധ്യം അറിയിക്ക‍ുന്ന‍ുണ്ട്. നിരവധിയായ ആള‍ുകൾ ഇന്ന‍ും വാർത്തകൾ അറിയ‍ുവാൻ വർത്തമാന പത്രങ്ങളെയാണ് ആശ്രയിക്ക‍ുന്നത്. ഓരോ വാർത്തകളിന്മേല‍ും പത്രത്തിന‍ുള്ള ഉത്തരവാദിത്വമാണ് പലരേയ‍ും പത്രങ്ങളെ ആശ്രയിക്ക‍ുവാൻ ഇന്ന‍ും പ്രേരിപ്പിക്ക‍ുന്നത്.പത്രപാരായണം രക്തത്തിൽ അലിഞ്ഞ‍ു ചേർന്നതിനാൽ ഇന്ന‍ും ഒട്ട‍ുമിക്ക ആള‍ുകള‍ുടേയ‍ും ദിനാരംഭം പത്രം വായിച്ച‍ുതന്നെയാണ്. പത്രം തയ്യാറാക്കൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒര‍ു ഭാഷാപഠന പ്രവർത്തനമാണ്.വാർത്താ പ്രാധാന്യമ‍ുള്ള സംഭവങ്ങളെ തിരിച്ചറിയ‍ുക, എല്ലാവർക്ക‍ും മനസ്സിലാക‍ുന്ന ഭാഷയിൽ റിപ്പോർട്ട് ചെയ്യ‍ുക, പത്രനിർമ്മാണത്തിന്റെ ശൈലി തിരിച്ചറിയ‍ുക, എന്നിവയെല്ലാം വെല്ല‍ുവിളി ഉയർത്ത‍ുന്ന പഠന പ്രവർത്തനങ്ങളാണ്. മാധ്യമധർമ്മം എന്തെന്ന് തിരിച്ചറിയാന‍ും ഒര‍ു പത്രപ്രവർത്തകൻ എന്ന നിലയിൽ സമ‍ൂഹത്തിൽ തന്റെ സ്ഥാനത്തെ അടയാളപ്പെട‍ുത്ത‍ുവാന‍ും പത്രനിർമ്മാണ പ്രവർത്തനങ്ങൾ ക‍ുട്ടികളെ സഹായിക്ക‍ും.

6D ക്ലാസിലെ എൽസ സ‍ുനിൽ തയ്യാറാക്കിയ അക്ഷരഭ‍ൂമി എന്ന പത്രം
6 E ക്ലാസ്ലിലെ ഷീന ഷിഹാബ് തയ്യാറാക്കിയ അക്ഷരഭ‍ൂമി എന്ന പത്രം