ഗവ എച്ച് എസ് എസ് , കലവൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2025-2026

2025 - 26 അധ്യയന വർഷം ചേർത്തല സബ്‍ജില്ലയില‍ും ആലപ്പ‍ുഴ റവന്യ‍ൂ സ്‍ക്ക‍ുൾ കലോത്സവത്തില‍ും തിളക്കമാർന്ന വിജയം നേടിയെട‍‍ുക്കാൻ കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന് കഴിഞ്ഞിട്ട‍ുണ്ട്. ചേർത്തല സബ്‍ജില്ലയിൽ നടന്ന കലോത്സവത്തിൽ ഹൈസ്‍ക്ക‍ൂൾ വിഭാഗത്തിൽ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനവ‍ും സംഘഗാനമത്സരത്തിൽ രണ്ടാം സ്ഥാനവ‍ും മലയാളം കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും പെൺക‍ുട്ടികള‍ുടെ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും

ആൺക‍ുട്ടികള‍ുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.യ‍ു.പി.വിഭാഗത്തിൽ തിര‍ുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.ഹിന്ദി പ്രസംഗമത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും ഉറ‍ുദ‍ു പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.

ഹയർ സെക്കന്ററി വിഭാഗത്തിൽ സംഘഗാനം, ഒപ്പന, കവിതാ രചന ഇംഗ്ലീഷ്, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട്, ഉറ‍ുദ‍ു പദ്യംചൊല്ലൽ എന്നീ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്ക‍ുവാൻ കഴിഞ്ഞ‍ു.

ഹൈസ്‍ക്ക‍ൂൾ വിഭാഗം നാടകമത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും ഹിന്ദി പദ്യംചൊല്ലലിൽ രണ്ടാം സ്ഥാനവ‍ും വയലിൻ പൗരസ്ത്യ മത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും ഒപ്പന മത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു എല്ലാ വിഭാഗം മത്സരത്തില‍ും A grade നേടാൻ കഴിഞ്ഞിട്ട‍ുണ്ട്.

അറബി പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം
ചേർത്തല സബ്‍ജില്ലാ സ്‍ക്ക‍ൂൾ കലോത്സവം യ‍ു.പി.വിഭാഗം അറബി പദ്യംചൊല്ലൽ ഒന്നാം സ്ഥാനം നസ‍ൂഹ നസീം
സംഘഗാനം ഹയർ സെക്കന്ററി വിഭാഗം
ചേർത്തല സബ്‍ജില്ല, ആലപ്പ‍ുഴ റവന്യ‍ൂ ജില്ലാ കലോത്സവത്തില‍ും സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്‍ക്ക‍ൂൾ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെട‍ുക്കപ്പെട്ട ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ ടീം കലവ‍ൂർ സ്‍ക്ക‍ൂൾ സംഗീത അധ്യാപകൻ സനൽ കെ.എസി നോടൊപ്പം










സബ്‍ജില്ല സംഘഗാനം, രണ്ടാം സ്ഥാനം
ചേർത്തല സബ്‍ജില്ലാ കലോത്സവം സംഘഗാനത്തിൽ രണ്ടാം സ്ഥാനം (A grade) നേടിയ സ്‍ക്ക‍ൂൾടീം സംഗീത ആധ്യാപകൻ കെ.എസ്. സനലിനോടൊപ്പം
ഹയർ സെക്കന്ററി വിഭാഗം മാപ്പിളപ്പാട്ട്(പെൺ) ഉറ‍ുദ‍ു പദ്യം ചൊല്ലൽ എന്നിവയിൽ സബ്‍ജില്ല, ആലപ്പ‍ുഴ റവന്യ‍ു ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേയ്ക്ക് തെരഞ്ഞെട‍ുക്കപ്പെട്ട അനസ്യ ബിന‍ു
പദ്യം ചൊല്ലൽ മലയാളം
ചേർത്തല സബ്‍ജില്ലാ കലോത്സവം മലയാളം പദ്യം ചൊല്ലൽ A grade നേടിയ ആതിര.എസ്.


മലയാളം കവിതാ രചന ഒന്നാം സ്ഥാനം
ചേർത്തല സബ്‍ജില്ല, ആലപ്പ‍ുഴ റവന്യ‍ൂ ജില്ലാ കലോത്സവത്തില‍ും മലയാളം കവിതാ രചന ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്‍ക്ക‍ൂൾ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെട‍ുക്കപ്പെട്ട ദേവ്ന പി.അജേഷ്










എച്ച്.എസ്.എസ്. വിഭാഗം ഇംഗ്ലീഷ് കവിതാ രചന ചേർത്തല സബ്‍ജില്ലാ, ആലപ്പ‍ുഴ റവന്യ‍ൂ കലോത്സവം ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്‍ക്ക‍ൂൾ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെട‍ുക്കപ്പെട്ട ദേവാംശി
ലളിതഗാനം ജില്ലാ രണ്ടാം സ്ഥാനം
യ‍ു.പി വിഭാഗം ചേർത്തല സബ്‍ജില്ലയിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവ‍ും ആലപ്പ‍ുഴ റവന്യ‍ൂ ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനവ‍ും നേടിയ മാധവി ക‍ൃഷ്ണ



തിര‍ുവാതിര യ‍ു.പി. ഒന്നാം സ്ഥാനം
ചേർത്തല സബ്‍ജില്ല യ‍ു.പി.വഭാഗം തിര‍ുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ കലവ‍ൂർ സ്‍ക്ക‍ൂൾ ടീം
മിമിക്രി പെൺ ഒന്നാം സ്ഥാനം
ചേർത്തല സബ്‍ജില്ലാ കലോത്സവം എച്ച്.എസ്. വിഭാഗം മിമിക്രി (പെൺ) ഒന്നാം സ്ഥാനം നേടിയ ആരതി സ‍ുരേഷ്
സബ്‍ജില്ലാ വഞ്ചിപ്പാട്ട് ഒന്നാം സ്ഥാനം
ചേർത്തല സബ്‍ജില്ലാ കലോത്സവം എച്ച്.എസ്.എസ്. വിഭാഗം വഞ്ചിപ്പാട്ട് ഒന്നാം സ്ഥാനം
ദേശഭക്തിഗാനം ചേർത്തല സബ്‍ജില്ല ഒന്നാം സ്ഥാനം
ചേർത്തല സബ്‍ജില്ലാ കലോത്സവം ദേശഭക്തിഗാനം ഒന്നാം സ്ഥാനം നേടിയ സ്‍ക്ക‍ൂൾ ടീം






ചിത്രജാലകം

8 A ക്ലാസിലെ ആദിത്യ.സി വരച്ച ചിത്രങ്ങൾ
മലയാളത്തനിമ - ആദിത്യയ‍ുടെ ചിത്രം
പ‍ുലർകാല ചിന്തകൾ - ആദിത്യയ‍ുടെ ചിത്രം
ആദിത്യ വരച്ച ചിത്രം
സാന്ത്വനം - ആദിത്യയ‍ുടെ ചിത്രം
ചേർത്തല സബ്‍ജില്ലാ കലോത്സവം - വഞ്ചിപ്പാട്ട് എച്ച്.എസ്. വിഭാഗം ഒന്നാം സ്ഥാനവ‍ും A ഗ്രേഡ‍ും കരസ്ഥമാക്കിയ കലവ‍ൂർ സ്‍ക്ക‍ൂൾ ടീം
ചേർത്തല സബ്‍ജില്ലാ കലോത്സവം - തിര‍ുവാതിര യ‍ു.പി.വിഭാഗം ഒന്നാം സ്ഥാനവ‍ും A ഗ്രേഡ‍ും കരസ്ഥമാക്കിയ സ്‍ക്ക‍ുൾ ടീം
ചിത്രകാരി - ആദിത്യ.സി. 8 A