ഗവ എച്ച് എസ് എസ് , കലവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജ‍ൂൺ മാസം മ‍ുതൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്ക‍ുവാൻ കഴിഞ്ഞിട്ട‍ുണ്ട്. പരിസ്ഥിതി ദിനാചരണവ‍ുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ on line ക്വിസ് മത്സരം നടത്തി.ഓഗസ്റ്റ് മാസത്തിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണവ‍ുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, പ്രസംഗം, സഡാക്കോ സ‍ുസ‍ുക്കി നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടിട്ട‍ുണ്ട്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികൾ വീട‍ുകളിൽ ദീപം തെളിയിച്ച‍ു.സ‍ുവർണ്ണജ‍ൂബിലി ആഘോഷവ‍ുമായി ബന്ധപ്പെട്ട് ഓൺലൈനായി ദേശഭക്തി ഗാനാലാപനം നടത്തി. സ്വാതന്ത്ര്യത്തിന്റെ അമ‍ൃത മഹോത്സവവ‍ുമായി ബന്ധപ്പെട്ട് സ്‍ക്ക‍ൂൾ തലത്തിൽ പ്രാദേശിക ചരിത്ര രചന, പ്രാദേശിക ചരിത്ര പ്രശ്നോത്തരി, ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചിട്ട‍ുണ്ട്.ഹിന്ദി പ്രസംഗം,ദേശഭക്തഗാനം, സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വഹിച്ച പങ്ക് എന്ന വിഷയത്തിൽ പ്രസംഗം നടത്തി. കേന്ദ്രസാംസ്‍കാരിക വക‍ുപ്പ് സംഘടിപ്പിച്ച ദേശീയഗാനാലാപന സർട്ടിഫിക്കറ്റ് അനവധി ക‍ുട്ടികൾക്ക് ലഭിച്ചിട്ട‍ുണ്ട്.2021 അന്താരാഷ്ട്ര ബാലവേല നിർമ്മാർജ്ജന വർഷമായി ആചരിച്ചതിനാൽ ജ‍ൂൺ 12 ന് ബാലവേല വിര‍ുദ്ധ ദിനമായി ആചരിച്ച‍ു.ക‍ുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ‍ുകൾ നൽകി. ജ‍ൂലൈ 11 ന് ജനസംഖ്യാദിനവ‍ുമായി ബന്ധപ്പെട്ട് ജനസംഖ്യാദിന ക്വിസ്, ചിത്രരചന, പോസ്റ്റർ നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ട‍ു. ഗാന്ധിജയന്തിയ‍ുമായി ബന്ധപ്പെട്ട് എല്ലാ ക‍ുട്ടികള‍ും വീട‍ും പരിസരവ‍ും വ‍ൃത്തിയാക്കി. കൊളാഷ് നിർമ്മാണം, മഹത്‍വചനങ്ങൾ എഴ‍ുതി പ്രദർശിപ്പിക്കൽ ത‍ുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെട്ട‍ു.

ഹിരോഷിമ - നാഗസാക്കി ദിനാചരണം

ഹിരോഷിമ - നാഗസാക്കി ദിനാചരണത്തോടന‍ുബന്ധിച്ച് നടത്തപ്പെട്ട റാലി
സമാധാനത്തിന്റെ വെളിച്ചം ലോകമെങ്ങ‍ും പരക്കട്ടെ






2022-23

ഭരണഘടനയെ തൊട്ടറിഞ്ഞ് 7 ലെ കുട്ടികൾ

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ Std. 7 ലെ ഭരണഘടനയുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിന്റെ ഭാഗമായി 7 ലെ കുട്ടികൾ സ്ക്കൂൾ ലൈബ്രറിയിൽ ഭരണഘടന നേരിട്ട് കണ്ട് മനസ്സിലാക്കുന്നു. സാമൂഹ്യശാസ്ത്ര അധ്യാപകരായ മിനിമോൾ, എലിസബത്ത്, അധ്യാപകനും ലൈബ്രേറിയനും ആയ ബിനോയ് സർ എന്നിവർ സംസാരിച്ചു.

ഭരണഘടനയുടെ ചരിത്രം ലൈബ്രേറിയൻ ശ്രീ. ബിനോയ് സർ നൽകുന്നു

ക്ലാസ്സ് പാർലമെന്റ്

കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ ഉറപ്പിക്കുന്നതിനും ജനാധിപത്യ രാഷ്ട്രത്തിൽ പാലിക്കേണ്ട ചിട്ടകളും മര്യാദകളും ചുമതലകളും മനസ്സിലാക്കുവാനും ഒരു പൊതു സമൂഹത്തിൽ നാം എങ്ങനെയായിരിക്കണമെന്നും ബോധ്യപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനം. തങ്ങൾക്ക് അവകാശങ്ങൾ മാത്രമല്ല, കടമകളും ഉണ്ടെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് 5 മുതൽ 10 വരെ എല്ലാ ഡിവിഷനിലും ക്ലാസ് പാർലമെന്റ് കൂടി വരുന്നു.

2023-24

ക്ലബ്ബ് ഉദ്ഘാടനം

2023-24 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം GHS മണ്ണഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ആയ ശ്രീ. ദിലീപ് സർ നിർവഹിച്ചു. സാമൂഹ്യശാസ്ത്ര ഹൈസ്ക്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ലീലാമ്മ അധ്യക്ഷയായ ചടങ്ങിൽ ബഹു : എച്ച്.എം. ഗീത ടീച്ചർ ആശംസകളർപ്പിച്ചു. HS വിഭാഗം വിദ്യാർത്ഥിനി കുമാരി ശ്രുതി സി.വൈ സ്വാഗതമാശംസിച്ചു. S.S അധ്യാപകരായ ശ്രീമതി മിനിമോൾ ആശംസയും ശ്രീമതി എലിസബത്ത് കൃതജ്ഞതയും അർപ്പിച്ചു.

2024-25

ക്ലബ്ബ് ഉദ്ഘാടനം

2024-25 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മഞ്ജു എൻ നിർവഹിച്ചു. ഹൈസ്ക്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ഷീജ അധ്യക്ഷയായ ചടങ്ങിൽ ബഹു : എച്ച്.എം. ശ്രീമതി മേരി ആഗ്നസ് ടീച്ചർ ആശംസകളർപ്പിച്ചു.

സംവാദ 2024

ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ - സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ നമ്മുടെ കുട്ടികളും ഭാഗമായപ്പോൾ...