ഗവ എച്ച് എസ് എസ് , കലവൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു. ക‍ുട്ടികള‍ുടെ സാഹിത്യപരവ‍ും കലാപരവ‍ുമായ അഭിര‍ുചികളെ വളർത്തിയെട‍ുക്ക‍ുന്നതിൽ നിർണ്ണായക പങ്ക് വഹിക്ക‍ുന്ന‍ു. മികച്ച കലാകാരന്മാരേയ‍ും സംഘാടകരേയ‍ും വളർത്തിയെട‍ുക്കാൻ വിദ്യാരംഗത്തിന് കഴിയ‍ുന്ന‍ുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകന‍ും എഴ‍ുത്ത‍ുകാരന‍ും മാധ്യമപ്രവർത്തകന‍ുമായ വി.വിനായകൻ സാർ നിർവ്വഹിച്ച‍ു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ക‍ുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ച‍ു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിട‍ുന്നത്.

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അധ്യാപകന‍ും എഴ‍ുത്ത‍ുകാരന‍ും മാധ്യമപ്രവർത്തകന‍ുമായ വിനായകൻ സാർ ഓൺലൈനായി നിർവ്വഹിക്ക‍ുന്ന‍ു
കവിതാലാപനം
കഥാവതരണം
ക‍ുട്ടികൾ ഓൺലൈനായി പരിപാടികൾ അവതരിപ്പിക്ക‍ുന്ന‍ു
ആശംസാപ്രസംഗം
കലാപ്രകടനം
കലാപ്രകടനത്തിൽ നിന്ന്
വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ

പ‍ുന്താനം ദിനാചരണവ‍ും ജ്ഞാനപ്പാന ആലാപനവ‍ും

മലയാളത്തിന്റെ ഭക്തകവിയായ പ‍ുന്താനത്തെ അന‍ുസ്മരിക്ക‍ുകയ‍ും ജ്‍ഞാനപ്പാനയ‍ുടെ ആലാപനം സംഘടിപ്പിച്ച‍ു. വിദ്യാരംഗം കലാസാഹിത്യ വേദിയ‍ുടേയ‍ും സാഹിത്യ ക്ലബ്ബിന്റേയ‍ും സംയ‍ുക്താഭിമ‍ുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ജെ.ഗീത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, അധ്യാപകരായ ബി.ശ്രീരേഖ, മെർലിൻ സ്വപ്ന, കൗൺസിലർ ശ്രീഷ്മ ഹർഷൻ എന്നിവർ സംസാരിച്ച‍ു.

പ‍ുന്താനം അന‍ുസ്മരണം- ജ്ഞാനപ്പാന ആലാപനം
പ‍ൂന്താനം അ‍ന‍ുസ്മരണ പ്രഭാഷണം
പ‍ുന്താനം അ‍ന‍ുസ്മരണ പ്രഭാഷണം


2023-24

ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ് https://schoolwiki.in/sw/c3em