ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിന്റെ ചരിത്ര നാൾവഴികളിലൂടെ
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.
ഏറനാട്ടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് ആണ് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്. 1903ൽ അന്നത്തെ മലബാർ ഗവർണറായിരുന്ന ആർതർ ലവ്ലി എന്ന ബ്രിട്ടീഷുകാരൻ അധ്യക്ഷൻ ആയുള്ള ലൗലി മലബാർ എഡ്യൂക്കേഷൻ ബോർഡ് വിദ്യാഭ്യാസ പ്രചാരണാർത്ഥം മലബാറിലെ പല മേഖലകളിലും വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു. നിലമ്പൂർ കോവിലകത്തു വന്ന് വിദ്യാലയം സ്ഥാപിക്കാൻ ഉചിതമായ സ്ഥലവും സഹായവും വേണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ വലിയ തമ്പുരാൻ ആയിരുന്നു മാനവിക്രമൻ തമ്പുരാൻ നിലമ്പൂർ കോവിലകം വക സ്ഥലം വിദ്യാഭ്യാസ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും അവിടെ കെട്ടിടവും ഫർണിച്ചറുകളും ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂളിനെ പറ്റി ഒത്തിരി പറയാനും അറിയാനും ഉണ്ട്. വിദ്യാഭ്യാസമാണ് സംസ്കാരത്തിന്റെ ഉറപ്പുള്ള അടിത്തറ എന്ന് തിരിച്ചറിഞ്ഞ നിലമ്പൂർ രാജാക്കന്മാർ വിദ്യാഭ്യാസ പ്രചരണത്തിന് ശരിയായ താല്പര്യം കാണിച്ചു. കോവിലകത്തെയും അവരുടെ ആശ്രിതരുടെയും സവർണ്ണരായ മറ്റു ആളുകളുടേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എഴുത്തുപള്ളിക്കൂടം മാത്രമായിരുന്നു അന്ന് വരെ ഉണ്ടായിരുന്നത്ആ. വിദ്യാഭ്യാസം സവർണ്ണർക്ക് മാത്രമല്ല എല്ലാവർക്കും കിട്ടേണ്ട ഒന്നാണ് എന്ന് ബോധ്യമുണ്ടായിരുന്ന അന്നത്തെ വലിയ തമ്പുരാൻ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് വിദ്യാഭ്യാസം സാർവത്രികം ആക്കുക എന്ന ലക്ഷ്യത്തോടെ സ്ഥലവും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാം പ്രതിഫലമൊന്നും വാങ്ങാതെ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രം എന്ന നിബന്ധന വെച്ചു കൊണ്ട് സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു. ഈ വിദ്യാലയം ഇന്ന് 10 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത്. നാരായണ അടികൾ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്നിങ്ങോട്ട് 32 ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു.
തുടക്കം
1903 ൽ ഈ വിദ്യാലയം സ്ഥാപിച്ചപ്പോൾ ഹിന്ദു ലോലി ബോർഡ് എലമെന്ററി സ്കൂൾ ആയാണ് തുടങ്ങിയത്. ഇവിടെ ആണ്കുട്ടികൾക്കുള്ള വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിന് തൊട്ടടുത്തുതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കോവിലകം നടത്തി പോന്നിരുന്നു. പിന്നീട് ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി ഒന്നായി അപ്പർ പ്രൈമറി വിദ്യാലയമായി മാറി.
1921 ലെ മലബാർ കലാപത്തിൽ ഈ വിദ്യാലയത്തിലെ പല രേഖകളും നശിച്ചു പോയതായി അറിഞ്ഞു.എന്നാൽ അതിനുശേഷവും വിദ്യാലയം പൂർവാധികം ശക്തിയോടെ തന്നെ നടന്നു പോന്നു. 1942 മുതൽ 45 വരെ നടന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ പട്ടാള ക്യാമ്പ് ആയും പ്രവർത്തിച്ചു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം
സ്വാതന്ത്ര്യലബ്ധിയും ഭാരതത്തിൽ മൊത്തത്തിൽ ഉണ്ടായ വളർച്ചയും വിദ്യാഭ്യാസ രംഗത്ത് വന്ന പുരോഗതിയും എല്ലാം ഈ വിദ്യാലയത്തിനു മുന്നോട്ടു കൊണ്ടുപോയി.പിന്നീട് വന്ന ത്രിതലപഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും എല്ലാം വിദ്യാലയത്തിലെ വികസനത്തിന് ആക്കം കൂട്ടി.
ഭൂമിശാസ്ത്രപരമായി ആറ് തട്ടുകളിലായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.മെയിൻ ഹാൾ എന്നറിയപ്പെട്ടിരുന്ന ഒറ്റ കെട്ടിടത്തിൽനിന്ന് 10 കെട്ടിടങ്ങൾ ആയി ഇപ്പോൾ വളർന്നു.
1977ലാണ് ഏറ്റവും മുകളിലെ തട്ടിൽ ഉള്ള ക്ലാസ് മുറികൾ പണിതത്. 8 മുറികളാണ് അവിടെ പണിതത്.
ശതാബ്ദി
2003ൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷം ഗംഭീരമായി നടത്തി.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2002 2003 അധ്യയനവർഷത്തിലെ ഓഗസ്റ്റ് 15ന് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആ വർഷത്തെ സെപ്റ്റംബർ അഞ്ചിന് മുൻകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്തി.
ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകമായി ഒരു സുവനീർ പ്രകാശനം നടത്തി ശതാബ്ദി സ്മാരകമായി സ്കൂളിന് ഒരു സ്ഥിരം സ്റ്റേജ് പണിതു.കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു ശതാബ്ദി വൃക്ഷവും നട്ടു. രണ്ടായിരത്തി മൂന്നിൽ ശദാബ്‌ദി ആഘോഷത്തിന് ഭാഗമായി നട്ടുപിടിപ്പിച്ച് വൃക്ഷം വികസന ആവശ്യങ്ങൾക്കായി പിഴുതു മാറ്റേണ്ടി വന്നതിനാൽ വെസ്റ്റേൺ ഹോളി നോട് ചേർന്നുള്ള ഉങ്ങ് മരത്തെ ശതാബ്ദി വൃക്ഷമായി പരിപാലിക്കാൻ 13-12-2021 ൽ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്തിൽ നിന്നും ശതാബ്ദിസ്മാരക കമ്പ്യൂട്ടർ റൂമും ജില്ലാ പഞ്ചായത്തിൽ നിന്നും വനിതകൾക്കായുള്ള വിശ്രമമുറി യും അനുവദിച്ചു.. 2003 ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് ഓഫീസ് മുറിയും സ്റ്റോ റൂം, ലൈബ്രറിയും, സ്കൂൾ റേഡിയോ റൂമും പ്രവർത്തിക്കുന്നത്.
നിലമ്പൂർ ഗവ: മോഡൽ യുപി സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്. സിഎൻജി റോഡിൽ നിന്നും പ്രവേശിക്കാവുന്ന പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക് റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം, ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം. നിലമ്പൂർ ഗവ: മോഡൽ യുപി സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്. സിഎൻജി റോഡിൽ നിന്നും പ്രവേശിക്കാവുന്ന പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക് റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം, ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം. 2013-14 ലാണ് പ്രധാനകവാടം ഇന്നു കാണുന്ന രൂപത്തിൽ നവീകരിച്ചത്. തുടർന്ന് നവീകരണം നടത്തി. മെയിൻ ഹാൾ ടൈൽ ഇട്ടതും ഈ വർഷം തന്നെ . 2014 തുടക്കത്തോടെ ആണ് കിണറിന് അടുത്ത് പ്രവർത്തിച്ചിരുന്ന പഴയ അടുക്കളയിൽ നിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്. 2018 അടുക്കള നവീകരിക്കുകയും ചേർന്നുള്ള മുറി ഡൈനിങ് റൂം ആയി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പഴയ അടുക്കള 2021 നവീകരിച്ചു, അത് കായിക ഉപകരണങ്ങളുടെ സൂക്ഷിപ്പ് സ്ഥലമായി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 2015 ലാണ് വിദ്യാലയ മുറ്റം ടൈൽ ഇട്ടത്.1977 ഇൽ പണിത സെവൻത് ബ്ലോക്കി ൻറെ ടൈലിങ്ങും സീലിങ്ങും 2018 നടത്തി അതേ വർഷം തന്നെ ഒന്നാം ക്ലാസുകൾ നവീകരിച്ച സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി.
നിലമ്പൂരിനെ പ്രളയങ്ങൾ പിടിച്ചുലകുമ്പോൾ അഭയം നൽകാനും ഈ അക്ഷരമുത്തശ്ശി ഉണ്ടായി. പ്രളയ ക്യാമ്പ് ആയി പ്രവർത്തിച്ചു.2018 ലേ പ്രളയത്തിൽ നിലമ്പൂർ മുഴുവൻ വെള്ളത്തിനടിയിലായപ്പോൾ ഇവിടം രക്ഷയായി.
ഇല്ലായ്മയിലും വല്ലായ്മയിലും പ്രൗഢി ഒട്ടും ചോർന്നു പോകാതെ ഈ വിദ്യാലയം തലയെടുപ്പോടെ മുന്നോട്ട് തന്നെ പോയി.മിടുക്കരായ എത്രയെത്ര പ്രതിഭകളെയാണ് ഈ വിദ്യാലയം വാർത്തെടുത്തത്.രാഷ്ട്രീയ പ്രമുഖർ സാംസ്കാരിക പ്രവർത്തകർ ഉദ്യോഗസ്ഥർ സാഹിത്യ കലാകാരന്മാർ അങ്ങനെ ഒട്ടേറെ പ്രമുഖർ.ഇന്നും ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഈ വിദ്യാലയം ഏറെ മുന്നോട്ടു പോകാനുണ്ട്. എന്നാൽ അക്കാദമികം കലാ കായിക രംഗങ്ങളിൽ ഏറെ മുന്നിലാണ് നിലമ്പൂർ മോഡൽ യു പി സ്കൂൾ .ഒരു നൂറ്റാണ്ടിന്റെ തന്നെ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ ഇനിയും ഒരുപാട് ഒരുപാട് പ്രതിഭകൾക്ക് ജീവൻ പകരേണ്ട തുണ്ട് അതിനായി വിദ്യാലയം ഇനിയും വളരേണ്ടതുണ്ട് വളർത്തേണ്ടതുണ്ട് . വിദ്യാഭ്യാസം എന്നത് കയ്യെത്തുംദൂരത്ത് ഇല്ലാതിരുന്ന ഒരു കാലത്ത് ഒരു ജനതയുടെ മോഹം ആയിരുന്ന ഈ പൊതുവിദ്യാലയത്തെ അതിന് അർഹിക്കുന്ന അംഗീകാരത്തോടെ നിലനിർത്തണം .