ഉള്ളടക്കത്തിലേക്ക് പോവുക

എസ് വി പി എം എച്ച് എസ് വടക്കുംതല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചവറ വിദ്യാഭ്യാസ ഉപജില്ലയിൽ വടക്കുംതല വില്ലേജിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ വിദ്യാലയമാണ് സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ ഹൈസ്കൂൾ. 1953ൽ യുപി തലത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1964ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭീഷ്മാചാര്യൻ യശശ്ശരീരനായ ശ്രീമാൻ കുമ്പളത്തു ശങ്കുപ്പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നാമധേയമാണ് ഈ വിദ്യാലയത്തിന് നൽകിയിരിക്കുന്നത്.

പനയന്നാർകാവ് ശ്രീ ഭഗവതി ക്ഷേത്ര സമിതിയാണ് ഈ എയ്ഡഡ് സ്കൂളിന്റെ ഭരണ സമിതിയായി പ്രവർത്തിക്കുന്നത്.

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടുന്ന വലിയ നിരതന്നെയുണ്ട്.