ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഞെട്ടിച്ച മഹാമാരി

സന്തോഷമാമീ ലോകത്തെ
ദുഃഖത്തിലേക്ക് നയിച്ചു കൊണ്ട്
ഈ ലോകമാനുഷരെ തളർത്തി
ആ മഹാമാരിപാരിൽ പാദമെടുത്തു വച്ചു

ലോക രാഷ്ട്രങ്ങളെ വിറപ്പിച്ചുകൊണ്ട്
വന്നതാണോ മഹാമാരി ?
മനുഷ്യൻ പഠിച്ചു വലിയൊരു പാഠം
പഠിപ്പിച്ചു ആ പകർച്ചവ്യാധി

പണമല്ല വലുതെന്ന് മനസ്സിലാക്കി
മണ്ണായി തീരേണ്ട മാനുഷരെല്ലാം
പകർച്ചവ്യാധി പടരാതിരിക്കുവാൻ
ലോക്ഡൗണും പ്രഖ്യാപിച്ചു

വിശപ്പിനായ് വാങ്ങിക്കൂട്ടി അന്നമെല്ലാം
ഭക്ഷണത്തിൻ വിലയറിഞ്ഞു മാനുഷരെല്ലാം
നിരീശ്വര വാദികളെല്ലാമിപ്പോൾ
ദൈവത്തെ നോക്കീടുന്നു കൈകൾ കൂപ്പി

ഒറ്റയ്ക്കീ പാരിൽ വന്നവരെല്ലാം
ഒറ്റയ്ക്ക് തിരികെ പോയീടുന്നു
മനുഷ്യർക്കു വേണ്ടി സർക്കാരും
കൂടുതൽ കാര്യങ്ങൾ ചെയ്തീടുന്നു

രോഗബാധിതരായോരെ മാറോട്
ചേർത്ത് സാന്ത്വനിപ്പിക്കുന്നു
മാനുഷർ പഴമയിലേയ്ക്ക് തിരിച്ചുപോയോ
പൂർവികർതൻ മാതൃക പിൻതുടർന്നോ

മഹാമാരിയെ നിർമൂലമാക്കാൻ
കൈയും മുഖവും കഴുകിടുന്നു
മാനവർക്ക് നല്ലൊരു പാഠമായ് മാറിയ
കൊറോണ എന്ന മഹാമാരി

ഇതിനെ നിർമൂലനം ചെയ്തിടാനായ്
നമുക്കൊറ്റക്കെട്ടായ് മുന്നേറിടാം

അനഘ എസ് ജോസ്
6 D ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത