ഗവ. എൽ. പി. എസ്സ്.പാപ്പാല/ക്ലബ്ബുകൾ
| Home | 2025-26 | 2026-27 |
പരിസ്ഥിതി ക്ലബ്
ജൈവവൈവിധ്യ വർഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂൾ ക്യാമ്പസ് ഹരിതാഭമാക്കി നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.
ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി 'Save Water-Guards' എന്ന പേരിൽ കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പ്രവർത്തിക്കുന്നു.
മാത്സ് ക്ലബ്
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന ചാർട്ട് പ്രദർശനം നടത്തുന്നു. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു puzzle competition നടത്തുന്നു.
ജൂൺ 19 പി. എൻ. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങൾ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്.അദ്ധ്യാപകദിനത്തോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സെടുത്തു.ഒഴിവുസമയങ്ങൾ പലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |