ഗവ. എൽ. പി. എസ്സ്.പാപ്പാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.നല്ലൊരു പൂന്തോട്ടവും ഒരു അടുക്കള പച്ചക്കറി തോട്ടവും സ്കൂൾ നിർമ്മിച്ചിട്ടുണ്ട് .പ്രീപ്രൈമറി കുട്ടികൾക്കായി നല്ലൊരു പാർക്ക് നിർമ്മിച്ചിട്ടുണ്ട് .

കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പുകളും സ്ഥാപിച്ചിട്ടുള്ള സ്കൂളിൽ വാട്ടർ പ്യൂരിഫയറും ഘടിപ്പിച്ചിട്ടുണ്ട് . ഓരോ ക്ലാസിനും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .

എ.ഇ.ഒ. ഓഫീസ് , ബി ആർ സി എന്നിവയ്ക്ക് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാനായി വാഹന സൗകര്യവുമുണ്ട്.മികച്ച പഠനാന്തരീക്ഷമുള്ള സ്കൂളിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും തമ്മിൽ നല്ലൊരു ബന്ധം പുലർത്തുന്നുണ്ട് .

👉 എല്ലാ ക്ലാസ്മുറികളും ഹൈടെക്.

👉എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ


👉എല്ലാ ക്ലാസ്സുകളിലും ശിശുസൗഹൃദ ഫർണിച്ചറുകൾ.

👉മേഖലയിലെ ഏക അംഗീകൃത പ്രീ പ്രൈമറി വിഭാഗം .

👉 കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് അനവധി കളി ഉപകരണങ്ങൾ

👉സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും

👉സമ്പൂർണ്ണ ശുചിത്വ വിദ്യാലയം

👉പാഠ്യേതര വിഷയങ്ങളുടെ പരിശീലനം .