സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.

വിദ്യാഭ്യാസ തൽപ്പരരായ നാട്ടുകാരുടെ ശ്രമഫലമായി മുളയും, കവുങ്ങും, ഓലയും ഉപയോഗിച്ച് നിർമിച്ച ഷെഡ്ഡിൽ 30 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നത്. 1969 ൽ 100’ x 20’ വിസ്തീർണത്തിൽ പുതിയ കെട്ടിടം അനുവദിക്കുകയും 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരു മാറ്റി 'എൽ പി സ്കൂൾ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 1966 ലെ കൊത്താരി കമ്മീഷൻ ശുപാർശയനുസരിച്ച് എൽ പി വിഭാഗം സ്കൂളുകളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്നതിനാൽ അഞ്ചാം ക്ലാസ് എടുത്ത് മാറ്റപ്പെട്ടു. പിന്നീട് 1975 -76 ൽ ഇതിനെ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. നേട്ടങ്ങളുടെ നീണ്ട പട്ടിക വിരചിച്ചുകൊണ്ടിരിക്കെ 2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂ ളായി ഉയർത്തി. 2012 ൽ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും 2014 ൽ ഇംഗ്ലീഷ് മാധ്യമ ത്തിലൂടെയുള്ള പഠനവും സമാരംഭിച്ചതോടെ‍ ക്ലാസ്സുകളും കോഴ്സുകളും ഇന്ന് കാണുന്ന തരത്തിൽ പൂർണ്ണതയിലേക്കെത്തി.

–2 മുതൽ പത്താം ക്ലാസ് വരെയുള്ള 23 ഡിവിഷനുകളിലായി 600വിദ്യാർത്ഥികൾ ഇന്ന് ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. ഇരുപത്തിയെട്ട് അധ്യാപകരും പ്രഥമാധ്യാപകൻ ഉൾപ്പെടെ അഞ്ച് അനധ്യാപകരും അക്ഷരത്തിന്റെ മാസ്മരിക ലോകത്തേക്ക് സഞ്ചരി ക്കാൻ വിദ്യാർത്ഥികളെ സഹായിച്ചുവരുന്നു. പാഠ്യ – പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്ന് എന്ന നേട്ടം നാം ഇതിനോടകം നേടിക്കഴിഞ്ഞു.

മികച്ച പഠന രീതിയും, പരിപൂർണ്ണ അച്ചടക്കവും പഠനത്തോടൊപ്പം ഉത്തമ പൗരനായി സമൂഹത്തിൽ വളരാനുള്ള പരിശീലനവും ഒരുമിച്ച് നൽകാൻ സാധിക്കുമ്പോഴാണ് വിദ്യാലയ ത്തിന്റെ ചുമതല പൂർത്തിയാകുന്നത്. ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അക്ഷരാ ത്ഥത്തിൽ ഇവ പ്രാവർത്തികമാക്കുന്നുണ്ട്. കൊളത്തൂരിലേയും പരിസരപ്രദേശങ്ങളിലേയും ജനസഞ്ചയത്തെ കഴിഞ്ഞ ആറരപതിറ്റാണ്ടിലേറെയായി വിദ്യ കൊണ്ട് സമ്പന്നമാക്കിയ വിദ്യാലയ ചരിത്രമാണ് ഇത്