എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി നമ്മുടെ അമ്മയാണ്. അത് ഈശ്വരൻ തന്ന ഒരു വരദാനം കൂടിയാണ്.പുഴയും മലയും പാടവും വൃക്ഷലതാതികളും പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും തുടങ്ങിയ എല്ലാതരം ജീവജാലങ്ങളും ചേർന്നതാണ് പ്രകൃതി. പ്രകൃതി നമുക്ക് ഫലപ്രദമായ ഒന്നാണ്. അത് പലരീതിയിൽ ആണെന്ന് മാത്രം. നമുടെ ജീവൻ തന്നെ നിലനിർത്തുന്നതിൽ പ്രകൃതി ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ ജീവൻ നിലനിർത്താൻ ആവശ്യമായ ഓക്സിജൻ ലഭിക്കുന്നത് പ്രകൃതിയിലെ തന്നെ ഭാഗമായ വൃക്ഷങ്ങളിൽ നിന്നാണ്. പ്രകൃതിയിലെ ഓരോ സസ്യങ്ങളും ഈ ഭൂമിയുടെ ശ്വാസകോശങ്ങളാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്. ഭൂമിയുടെ ജലസംഭരണികളായി പ്രകൃതി നമുക്ക് നൽകിയിരിക്കുന്നതാണ് ജലാശയങ്ങൾ. പ്രകൃതിയിലെ വൃക്ഷങ്ങൾ പക്ഷികളുടെയും മറ്റു ജീവികളുടെയും ആവാസകേന്ദ്രങ്ങളായി മാറുന്നു.പ്രകൃതിയിൽ നിന്നുള്ള കായ്കളും പഴങ്ങളും മറ്റും ഭക്ഷിച്ചാണ് ആദിമ മനുഷ്യൻ വിശപ്പടക്കിയിരുന്നത്. മാത്രമല്ല പ്രകൃതിയിൽ നിന്നുളള കല്ലും മണ്ണും മരവും ഉപയോഗിച്ച് മനുഷ്യൻ വീടുകൾ പണിയുന്നു. ഇങ്ങനെ പ്രകൃതിയുടെ ഗുണങ്ങൾ വിരലിൽ എണ്ണിയാൽ തീരുന്നതല്ല. പക്ഷെ പ്രകൃതി നമുക്ക് ഇത്തരം അനുഗ്രഹങ്ങൾ നൽകിയിരിക്കുന്നത് ആവശ്യത്തിന് മാത്രം ഉപയോഗിക്കാനാണ്. പാടങ്ങളും ചതുപ്പുകളും നികത്തുന്നത്, മലകളും കുന്നുകളും നിരത്തുന്നത്, മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ,അനിയന്ത്രിതമായി മണൽ വരുന്നത് തുടങ്ങി പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ എണ്ണിയാൽ തീരുന്നതല്ല. ഇങ്ങനെയെല്ലാം മനുഷ്യൻ ചെയ്യുന്നതിന്റെ ഫലമായിട്ടാണ് പല പ്രകൃതി ദുരന്തങ്ങളും ഭൂമിയിൽ നാശം വിതക്കുന്നത്. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു. അത് പല ദുരന്തങ്ങളിലൂടെ തിരിച്ചടിക്കുകയും ചെയ്യുന്നു. ആ ദുരന്തങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, സൂര്യാഘാതം, ചുഴലിക്കാറ്റ് തുടങ്ങിയവ. ഇവയെല്ലാം നമ്മൾ തന്നെയാണ് വരുത്തി വക്കുന്നത്. പ്രകൃതി നമ്മെ സംരക്ഷിക്കുന്നു എന്ന ബോദ്ധ്യം എല്ലാവരിലും നിറയുവാനുള്ള പ്രവർത്തനങ്ങൾ സജ്ജമാക്കുക. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുക,കുന്നിടിക്കൽ നിറുത്തലാക്കുക, പുഴയിൽ നിന്നും മണൽ വാരുന്നത് നിയന്ത്രിക്കുക തുടങ്ങിയയെല്ലാം നമ്മുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രകൃതിയെ സംരക്ഷിക്കുന്നവർക്കൊപ്പം പ്രകൃതിയും ഉണ്ടാകും എന്ന ബോധ്യം നമുക്ക് മനസ്സിൽ സൂക്ഷിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം