എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
കെട്ടിട സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 31 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി, ഇന്റഗ്രേറ്റഡ് സയൻസ് ലാബ്, മാത്സ് ലാബ്,ഐ.റ്റി ലാബ് എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സാമൂഹ്യ കൂട്ടായ്മയ്ക്ക് വേണ്ടി ഒരുക്കിയതാണ്. ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും, റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികൾക്കായി 22 ടോയ്ലറ്റുകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം പെൺകുട്ടികൾക്കും 10 എണ്ണം ആൺകുട്ടികൾക്കുമായി പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം പെൺകുട്ടികൾക്ക് 36 ഉം ആൺകുട്ടികൾക്ക് 30 യുറിനലുകളുമാണുള്ളത്. ഈ ടോയ്ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്. 48 ടാപ്പുകളോടു കൂടിയ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്. സ്കൂൾ ഡസ്റ്റ് ഫ്രീ ആക്കുന്നതിന്റെ ഭാഗമായി വരാന്തയും ഭിത്തിയും ഓഡിറ്റോറിയവും ടൈൽ ഇട്ട് മനോഹരമാക്കി. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി 10 KV സോളാർ പാനൽ സ്ഥാപിച്ചു.
കളിസ്ഥലം
സ്കൂളിന്റെ മുൻവശത്ത് വിശാലമായ കളിസ്ഥലം സ്ഥാപിതമായിരിക്കുന്നത് സ്ഥാപനത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്ന ഒന്നാണ്. വോളിബോൾ കോർട്ട്, ബാസ്ക്കറ്റ്‌ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഫുട്ബോൾ, കോകോ കോർട്ട് എന്നിവയെല്ലാം പ്രത്യേകം ഒരുക്കിയിട്ടുള്ളത് വിദ്യാർത്ഥികൾക്ക് വിവിധ കായികങ്ങളിലെ പരിശീലനത്തിനും മത്സരങ്ങൾക്കും വലിയ അവസരം സൃഷ്ടിക്കുന്നു. കായികാധ്യാപകനായ FANSEERC ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വൈകുന്നേരങ്ങളിലും രാവിലെയും ചിട്ടയായ പരിശീലനം നേടുകയും അതിലൂടെ അവരുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യുന്നു.
ലബോറട്ടറി
സയൻസ് ഗണി ത വി ഷയങ്ങൾ കൂ ടുതൽ രസകരവും കൂ ടുതൽ പ്ര വർത്തനാ ധി ഷ്ഠി തം ആക്കിയെ ടുക്കുക എന്ന ലക്ഷ്യത്തോ ടുകൂ ടി സ്കൂ ളി ൽ വളരെ ഭം ഗി യാ യി ലാ ബു കൾ പ്ര വർത്തിച്ചു വരു ന്നു .ഹൈ സ്കൂ ളി ലും ഹയർ സെ ക്കൻഡറി യി ലും പ്ര ത്യേ ക ലാ ബു കൾ ആണ് തയ്യാ റാ ക്കിയി ട്ടുള്ളത്. ലാ ബു കൾ ജി ല്ലയി ലെ തന്നെ ഏറ്റവും മി കച്ച രീ തി യി ൽ തയ്യാ റാ ക്കിയത് കാ രണം പല വി ദ്യാ ലയങ്ങളും മാ തൃ കയാ ക്കാ ൻ വേ ണ്ടി സ്കൂ ളി ൽ സന്ദർശി ക്കാ റു ണ്ട് . വി ശാ ലമാ യ ലാ ബ് സൗ കര്യം ഉള്ളത് കാ രണം ക്ലാ സി ലെ വി ദ്യാ ർത്ഥികളെ എല്ലാം കൊ ണ്ടു പോ യി ഇരു ത്തി പരീക്ഷണങ്ങൾ കാ ണി ക്കുന്നതി നു o, പരീക്ഷണങ്ങളി ൽ ഏർപ്പെ ടുത്തുന്നതി നും ലാ ബു കൾ സഹാ യി ക്കുന്നുണ്ട്.ബോ ട്ടണി ഫി സി ക്സ് കെ മി സ്ട്രി ബയോ ളജി തു ടങ്ങി യവപ്ര ത്യേ ക ലാ ബു കളി ൽ പ്ര വർത്തിക്കുന്നു
വാഹന സൗകര്യം
ലൈബ്രറി
വി ദ്യാ ർത്ഥികളി ൽ ഇതി ൽ വാ യനാ ശീ ലം വളർത്തിയെ ടുക്കുക അ സാ ഹി ത്യ ത്തോ ട് താ ല്പര്യം പണം ഉണ്ടാ ക്കുക എന്ന ലക്ഷ്യത്തോ ടെ സ്കൂ ളി ൽ നല്ലൊ രു ലൈ ബ്ര റി പ്ര വർത്തിച്ചു വരു ന്നു ഏകദേ ശം മൂ വാ യി രത്തോ ളം പു സ്തകങ്ങൾ നി ങ്ങൾക്ക് കൃ ത്യ മാ യി വി ദ്യാ ർത്ഥികൾക്ക് പു സ്തക വി തരണം നടത്തി വരു ന്നു അമ്മ വാ യന പ്രോ ത്സാ ഹി പ്പിക്കുന്നതി നാ യി രക്ഷിതാ ക്കൾക്കും മാ സത്തിലൊ രി ക്കൽ ലൈ ബ്ര റി യി ൽ നി ന്ന് പു സ്തകങ്ങൾ നൽകു ന്നത് അധി കം ജനകീ യ ശ്ര ദ്ധ പി ടിച്ചു പറ്റാ ൻ സാ ധി ച്ചി ട്ടുണ്ട്. ലൈ ബ്ര റി യു ടെ കീ ഴി ൽ പു സ്തക വണ്ടി യി ലൂ ടെ യും ഓൺലൈ ൻ കാ ലത്ത്വി തരണം ചെ യ്തത് ഇത് വേ റി ട്ട പ്ര വർത്തനമാ യി വി ലയി രു ത്തപ്പെ ടുന്നു
ടോയ്ലറ്റ് കോംപ്ലക്സ്
സ്മാർട്ട് റൂം
സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് റൂമായി മാറ്റിയെടുത്തു.എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് കർട്ടനുകൾ സ്ഥാപിച്ച് വളരെ മനോഹരമായാണ് ക്ലാസ് റൂമുകൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
ഈ സ്മാർട്ട് റൂമുകൾ പരമാവധി ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി കൊണ്ടേയിരിക്കുന്നു. ലിറ്റിൽ കൈറ്റ് അവാർഡ് ലഭിച്ച സമയത്തും നവീകരണത്തിനു വേണ്ടി അതിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി. മാക്സിമം ക്ലാസ്സുകൾക്ക് ഉപയോഗം ലഭിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിച്ചു. അതിനുപുറമേ മാനേജ്മെന്റിന്റെയും സഹകരണം കൂടിയായപ്പോൾ ഈ പദ്ധതിയുടെ ഉപയോഗം കൂടുതൽ വിദ്യാർത്ഥികൾക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. മുഴുവൻ അധ്യാപകരും ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി തന്നെയാണ് ക്ലാസുകൾ തുടരുന്നത്.
കുടിവെള്ളം
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന രൂപത്തിൽ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിലെ 2 കിണർ എന്നിവ ഇതിനായി ഉപയോഗിക്കുന്നു .കൂൾ വാട്ടർ എന്നിവ ലഭിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുന്ന രൂപത്തിലാണ് ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്
സിസി ടിവി
സ്കൂളിൻറെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുന്നതിനായി ഹൈസ്കൂൾ ഹയർസെക്കൻഡറി ബ്ലോക്കുകളിലായി പ്രത്യേകം സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് സ്കൂൾ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും സ്കൂളിൻറെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും എസ്എസ്എൽസി ക്വസ്റ്റൻ പേപ്പറുകളും മറ്റും വരുന്ന സമയത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് സ്കൂളിലെ മുഴുവൻ ബ്ലോക്കുകളിലും പ്രത്യേകം സിസിടിവി ക്യാമറകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്
കിച്ചൺ കോംപ്ലക്സ്
സ്കൂളിലെ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി അധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൺ കോംപ്ലക്സ് സ്കൂളിൽ നിലവിലുണ്ട്.ഒരേസമയം ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനും അടുക്കളയായി ഉപയോഗിക്കുന്നതിനും ഉതകുന്ന രൂപത്തിൽ വലിപ്പത്തിലുള്ള കിച്ചൺ ആണ് സ്കൂളിൽ ഉള്ളത്. നിലവിലുള്ള സൗകര്യങ്ങൾ തികയാത്തത് കാരണം പുതിയ ഒരു കിച്ചൺ കം സ്റ്റോറിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട് . പഴയതിന്റെ അടുത്ത് തന്നെയാണ് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നത്.കിച്ചണിലെ വേസ്റ്റ് മാനേജ് ചെയ്യുന്നതിനായി ബയോ ഗ്യാസ് പ്ലാന്റും ശുദ്ധ ജലം ലഭിക്കുന്നതിനായി . പ്രത്യേക വാട്ടർ ടാങ്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്
ഓഡിറ്റോറിയം
300 ലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയും വിധമുള്ള ഓഡിറ്റോറിയം സ്കൂളിന് സ്വന്തമായിട്ടുണ്ട്