സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുകിടന്ന ഈ വിദ്യാലയം 2021 നവംബർ ഒന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചു . നവംബർ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി .രണ്ട് ബാച്ചുകൾ ആയിട്ടാണ് ക്ലാസ്സുകൾ നടത്തുന്നത് .തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ ഉച്ചവരെ ആദ്യ ബാച്ചും വ്യാഴം, വെള്ളി , ശനി ദിവസങ്ങളിൽ രണ്ടാം ബാച്ചും സ്കൂളിൽ വരുന്നുണ്ട്. എല്ലാദിവസവും ഓൺലൈൻ ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഫോട്ടോ ഇതിൽ ചേർത്തിട്ടുണ്ട്. മറ്റ് അനവധി പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും വളരെ സജീവമായി നടത്തിവരുന്നു...ചിത്രരചന, സംഗീതം , കളരി, നൃത്തം , ബാൻഡ്സെറ്റ് എന്നിവ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാണ് , കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നു. മാതൃഭാഷ സുഗമമായി  ഉപയോഗിക്കുവാൻ  പഠിക്കുവാൻ കുട്ടികളെ ഒരുക്കുന്നു.എല്ലാത്തരത്തിലുംഉള്ള  കലാകായിക പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചിക്കു ചേർന്നവിധം  അഭിരുചികളെ വളർത്തി കൊണ്ടു വരുവാൻ കഴിവുള്ള അധ്യാപകർ കുട്ടികളുടെ കഴിവുകളെ വളർത്തി കൊണ്ടുവരുവാൻ ശ്രമിക്കുന്നു....