ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

/ചരിത്രം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.

സ്കൂളിന്റെ ആദ്യകാല ചരിത്രം:

ജി. എച്. എസ്. എസ് പട്ടിക്കാട് ന്റെ ഒരു പഴയ കാല ചിത്രം


കാലം കൃത്യമായി പറയാനാകില്ല. ഏതാണ്ട് 105 കൊല്ലം മുമ്പ് പട്ടിക്കാട് നിന്ന് നിന്ന് രണ്ടര കിലോമീറ്റർ കിഴക്കുഭാഗത്തുള്ള കാര്യവട്ടം എന്ന സ്ഥലത്ത് കക്കാട്ടിൽ കുഞ്ഞാലൻ ഹാജി ഒരു ഓത്തുപള്ളി കുടം അഥവാ മതപാഠശാല നടത്തിവന്നിരുന്നു . അവിടെ അക്കാലത്ത് മത പഠനത്തോടൊപ്പം മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിച്ചിരുന്നതായി പറയുന്നു. ഇതിനെത്തുടർന്ന് വള്ളുവനാട് താലൂക്ക് ബോർഡ് അവിടെ ഒരു പ്രൈമറി വിദ്യാലയം എന്ന ആശയം മുന്നോട്ടുവെച്ചു. എന്നാൽ സൗകര്യം കണക്കിലെടുത്ത് ഇത് പട്ടിക്കാട്ക്ക് മാറ്റുകയായിരുന്നു. ഇതോടെ പട്ടിക്കാട്ൻറെ ചരിത്രം വിദ്യാഭ്യാസ ഭൂപടത്തിൽ സ്ഥാനം പിടിച്ചു തുടങ്ങി .. അങ്ങനെ പട്ടിക്കാട് എത്തിയ കുഞ്ഞാലൻ ഹാജി മൊല്ലയുടെ ഓത്തുപള്ളികുടം 1918 ആയിരങ്ങൾക്ക് അക്ഷരവെളിച്ചം ഏകിയ പട്ടിക്കാടിന്റെ പ്രഥമ കലാലയത്തിന്റെ തുടക്കം ആവുകയായിരുന്നു ഇതോടെ സ്വന്തം സ്കൂൾ എന്ന ആശയത്തിന് ആഗ്രഹങ്ങൾ ഉയർന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് നാട്ടുകാർ നെട്ടോട്ടമോടി .അങ്ങനെ 1918 പ്രദേശവാസിയായ മേലേടത്ത് മനയ്ക്കൽ നമ്പൂതിരി രണ്ടര ഏക്കർ ഭൂമി സ്കൂളിനായി ദാനം നൽകി ഇതോടെ സ്കൂൾ എന്ന ആശയത്തിന് ഊടുംപാവും നെ യ്തു തുടങ്ങി.

മലബാർ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഒന്നുമുതൽ അഞ്ചുവരെയുള്ളഎലമെന്ററി സ്കൂളിനാണ് ആദ്യം തുടക്കംകുറിച്ചത്. അക്കാലത്ത് സ്കൂളിൽ പഠിക്കാൻ വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു ,എന്നാൽമതപാഠശാലയിലേക്ക് ആവശ്യത്തിന് വിദ്യാർത്ഥികൾഎത്തുമായിരുന്നു. നടത്തിക്കൊണ്ടുപോകാൻ ആവശ്യത്തിന് വിദ്യാർത്ഥികൾ ഉണ്ടാവണമെന്ന് അന്നത്തെ അധികൃതരുടെ നിർദ്ദേശം കർശനമായി. ഇതേതുടർന്ന് സ്കൂൾ നടത്തിപ്പ് സംബന്ധിച്ച് അധികൃതർ നാട്ടുകാരുമായി ചർച്ച നടത്തി .അധികാരികളുടെ നിർദ്ദേശം പരിഗണിച്ച് ഓത്തുപള്ളിയിൽ മൊല്ലാക്ക ആയിരുന്ന പാറോക്കോടൻകുഞ്ഞയദുമൊല്ലാക്കയോട് സ്കൂളിൽ തന്നെ മതപാഠശാലകൾ നടത്തിക്കൊണ്ടുപോകാൻ നിർബന്ധിക്കുകയായിരുന്നു .ഇതോടെ ഭൗതിക വിദ്യാഭ്യാസവും മതപഠനവും ഒരേ സ്ഥലത്ത് ലഭ്യമാകുന്ന രീതിയിൽ നടപ്പിലാക്കുകയായിരുന്നു. വർഷങ്ങൾ കടന്നുപോയി നിരവധിപേർ സ്കൂളിലെത്താൻ തുടങ്ങി, ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടു വിവിധ പ്രദേശങ്ങളിൽനിന്ന് വരെ വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടി .കീഴാറ്റൂർ വെട്ടത്തൂർ ,അങ്ങാടിപ്പുറം, മേലാറ്റൂർ ,പാണ്ടിക്കാട്, പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വരെ അക്ഷരജ്ഞാനതിനായി കുട്ടികളെത്തി. ഒരു പ്രദേശത്തിന്റെ സംസ്കാരം രൂപപ്പെടുന്നത് നിർണായക പങ്കു വഹിച്ചു കൊണ്ട് പട്ടിക്കാട് പ്രഥമ കലാലയം അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നു .ആവശ്യത്തിന് വിദ്യാർഥികളും അധ്യാപകരും ആയി പൂർണ്ണതയിലെത്തിയ എലമെന്ററി സ്കൂളിനെ ലോവർ പ്രൈമറി അഥവാ എൽ പി വിഭാഗം എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്തെ പ്രദേശവാസിയായ നിരവധി അധ്യാപകരാണ് സ്കൂളിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത്. കർക്കശക്കാരനായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വിദ്യാലയം നാൾക്കുനാൾ വളർന്നതോടെ ഉയർന്ന ക്ലാസുകൾ കൂടി സ്കൂളിൽ ആരംഭിക്കണമെന്ന ആവശ്യവും ശക്തമായി .അതിന്റെ ആദ്യഘട്ടം എന്ന നിലക്ക് സ്വന്തമായി ഒരു കെട്ടിടമുണ്ടാക്കുന്നത് തുടക്കം കുറിച്ചു സർക്കാർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ ഒരു ജനകീയ കമ്മിറ്റി രൂപംനൽകി അങ്ങനെ 1962 ഒക്ടോബർ 20ന് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ആയിരുന്ന പട്ടിക്കാട് കാരോട് മുഹമ്മദ് മാസ്റ്റർടെ പേരിൽ പ്രദേശവാസിയായ കാരാട്ട് തൊടി മുഹമ്മദ്ന്റെ മകളും പി . വി.മുഹമ്മദ്ന്റെ മാതാവുമായ പാത്തുമ്മ എന്ന വർ 42സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകാൻ തയ്യാറായി .അങ്ങനെ പെരിന്തൽമണ്ണ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് സാക്ഷികൾ മുഖാന്തരം 1962 ഡിസംബർ ഒന്നിന് അവർ എൽപി സ്കൂളിന് ഉള്ള ഭൂമി രജിസ്റ്റർ ചെയ്തു .സ്കൂൾ കമ്മിറ്റി നാട്ടുകാരുമായി സഹകരിച്ച് പ്രവർത്തിച്ചതിന് ഭാഗമായി അതേവർഷം തന്നെ എൽപി വിഭാഗത്തിന് സ്വന്തമായി കെട്ടിടമായി .ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റി അധികൃതർ 5 മുതൽ ഉള്ള ക്ലാസ്സുകൾ പഴയ കെട്ടിടത്തിൽ തന്നെ നിലനിർത്തി .തുടർ വർഷങ്ങളിൽ അഞ്ച് മുതലുള്ള ക്ലാസുകൾ ഉപയോഗിച്ച് അപ്പർപ്രൈമറി ആക്കി ഇതിന് അംഗീകാരം ലഭിച്ചു. ഈ കാലത്ത് സ്കൂളിൽ പ്രവർത്തിച്ചിരുന്ന മതപാഠശാല സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സൗജന്യമായി കഞ്ഞിയും കപ്പയും ചമ്മന്തിയും നൽകൽ പതിവായിരുന്നു. പട്ടിണിയിലായ പലർക്കും സ്കൂളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമായിരുന്നു ജീവാമൃതം ആയിരുന്നത് .

1956 മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇതൊരു മിഡിൽ സ്കൂൾ ആക്കി മാറ്റുകയും ഹൈസ്കൂൾ ആക്കി മാറ്റാൻ 3600 രൂപ കെട്ടിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു ഇതിന് സാധിക്കാതെ വന്നപ്പോൾ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് അന്നത്തെ പാലക്കാട് ജില്ലാ വികസന സമിതി സമ്മർദ്ദം ചെലുത്തി പ്രമേയം പാസാക്കി ഡിസിസിയുടെ ശുപാർശയോടെ ഗവൺമെന്റ് സമർപ്പിക്കുകയും 1962 മെയ് ഏഴിന് ഒരു വിജ്ഞാപനത്തിലൂടെ ഹൈസ്കൂളാക്കി വിദ്യാലയം ഉയർത്തപ്പെടുകയും ചെയ്തു .വിദ്യാലയത്തെ പെരിന്തൽമണ്ണയിലേക്ക് മാറ്റാൻ താലൂക്ക് ബോർഡ് ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ സംഘടിത

ജി. എച്. എസ്. എസ് പട്ടിക്കാട് ന്റെ ഒരു പഴയ കാല ചിത്രം

നീക്കം അതിനെ പരാജയപ്പെടുത്തുകയായിരുന്നു .

മാസങ്ങളും വർഷങ്ങളും കടന്നു പോയി ഉന്നതവിദ്യാഭ്യാസം അനിവാര്യമാണെന്ന ചിന്ത വളർന്നു സ്കൂളിന്റെ ഘടനയിൽ മാറ്റം വന്നു . എലമെന്ററി എൽ .പി സ്കൂൾ ആയി തുടങ്ങിയ കലാലയം 1982 ജൂൺ ഹൈസ്കൂളായി പ്രഖ്യാപിക്കപ്പെട്ടു .

വിദ്യാഭ്യാസരംഗത്തെ പട്ടിക്കാട് ശ്രദ്ധേയമായ സ്ഥാനം നേടി 1965 എസ്എസ്എൽസി ബാച്ച് 42 വിദ്യാർഥികളുമായി ആരംഭിച്ചു അവിടുന്ന് പിന്നീട് നിരവധിപേർ പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തിറങ്ങി ഇവിടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട കലാ കാലത്തിന്റെ പേരും പ്രശസ്തിയും ഉയർന്നു ഗ്രാമപ്രദേശത്തെ എണ്ണപ്പെട്ട ഹൈസ്കൂൾ എന്നത് നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിച്ചു 2004 ഹൈസ്കൂൾ ഹയർസെക്കൻഡറി അപ്ഗ്രേഡ് ചെയ്തു ഇതോടെ സ്കൂൾ കൗമാരക്കാരുടെ കോളേജ് ആയി മാറി കലാകായിക സാംസ്കാരിക രംഗത്തെ നിരവധി സംഭാവനചെയ്ത പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 2018 പൂർത്തിയായപ്പോൾ അതിൽ 100 വർഷം ആണ് പിന്നിടുന്നത് നിരവധി ചരിത്ര വഴികളിലൂടെ സഞ്ചരിച്ച് കലാലയം തിരിഞ്ഞുനോക്കുമ്പോൾ തോൽക്കുന്നത് ഒരുപാട് അനുഭവങ്ങളാണ് സ്നേഹത്തിനും സൗഹൃദത്തിനും അതിന്റെ കൂട്ടായ്മകളുടെ മാതൃകയാണ്

സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൃഷ്ണമൂർത്തി അയ്യർ ആയിരുന്നു 1965 മാർച്ചിൽ ഏറ്റവും മികച്ച റിസൾട്ട് ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തുവന്നു മികച്ച സേവനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ മന്നാടിയാർ മാസ്റ്ററായിരുന്നു ഈ കാലയളവിൽ സ്കൂളിലെ ഹെഡ്മാസ്റ്റർ

ഇന്നു കാണുന്ന പ്രധാന കെട്ടിടം 1985 വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് അധ്യക്ഷതയിൽ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹ ഉദ്ഘാടനം ചെയ്തത്

ജി. എച്. എസ്. എസ് പട്ടിക്കാട് ന്റെ ഒരു പഴയ കാല ചിത്രം

2004 സയൻസ് കൊമേഴ്സ് ബാച്ചുകളിലായി ഹയർ സെക്കൻഡറി കോഴ്സുകൾ അനുവദിച്ചതും 2008ലെ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ചതും സ്കൂളിന്റെ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് എസ് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കാനും പൈതൃക സംരക്ഷണ പദ്ധതി പ്രകാരം പഴയ ബിൽഡിംഗ് സംരക്ഷിച്ച് നിലനിർത്താൻ ക്ലാസ് മുറികൾ പൂർണമായും വൈദ്യുതീകരിക്കാൻ സാധിച്ചിട്ടുണ്ട്.