വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാലക്രമേണ ഈ സ്ഥലത്തിന് കൂട്ടിക്കൽ എന്ന പേര് ലഭിച്ചു . ശ്രീ കെ വി സഖറിയാസ്‌ സ്വന്തമായി പണികഴിപ്പിച്ചതായിരുന്നു സ്കൂൾ കെട്ടിടം . ഡോ . ജെയിംസ് കാളാശേരി Conscration memorial ആയി ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത് . കെട്ടിടം പണികഴിപ്പിച്ചു പള്ളിക്കു വിട്ടു കൊടുത്തു . അന്നത്തെ വികാരിയും സ്കൂൾ മാനേജരും റവ ഫാ ഗീർവർഗീസ്‌ ചെറുശേരിയിൽ ആയിരുന്നു . അന്ന് കൈക്കാരനായിരുന്ന കെ വി വർക്കി പൊട്ടംകുളം , തെക്കേക്കര ചാണ്ടി ഔസേപ്പ് ഈ സ്കൂളിന്റെ വികസനത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട് . വിജ്ഞാനത്തിന്റെ വെള്ളി വിളക്ക് കൂട്ടിക്കൽ പ്രദേശത്തു കത്തിച്ചുവെച്ച നമ്മുടെ പൂർവികരെ നമുക്ക് നന്ദിയോടെ സ്മരിക്കാം