ഗവ.എച്ച്. എസ്. അഷ്ടമുടി/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിൽ അഷ്ടമുടി കായലിന്റെ തീരത്തായി തീർത്തും ഗ്രാമാന്തരീഷത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കംചെന്ന വിദ്യാലയത്തിൽ ഒന്നാണിത്. അഷ്ടമുടി കായലിന്റെ അടുത്തായി ഒരു കുന്നിന്റെ മുകളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നു. അതിനാൽ കുന്നുംപുറത്തെ സ്‌കൂൾ എന്നും അഷ്ടമുടി സ്‌കൂൾ എന്നും അറിയപ്പെടുന്നു.കാപ്പിക്കട പുരയിടത്തിലാണ് വിദ്യാലയത്തിന്റെ ആരംഭം. കണ്ണേച്ചഴികത്ത് മാത്തൻ യോഹന്നാനും വൈദ്യശാലയിൽ പത്മനാഭപിള്ളയും മുൻകയ്യെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. 115 വർഷങ്ങൾക്ക് മുൻപ് ലോവർ പ്രൈമറി സ്‌കൂളായി തുടങ്ങുകയും തുടർന്ന് അപ്പർ പ്രൈമറി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്‌തു. 1980-ൽ ഹൈസ്‌കൂളായി ഉയർത്തിയ ഇവിടെ 2004-ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. ഹരിപ്പാട്ടുക്കാരി ശ്രീമതി അച്ചാമ്മയായിരുന്നു ആദ്യത്തെ ഹെഡ് മിസ്‌ട്രസ്. മുൻ കൊല്ലം ബിഷപ്പ് ജെറോം സ്കൂളിലെ വിദ്യാർത്ഥിയാണ്.