സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ.

പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത ഈ വിദ്യാലയം യഥാർത്ഥത്തിൽ ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ്. ഇവിടെ പഠിച്ചവർ വിദ്യമാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വവുംമെല്ലാം സ്വായത്തമാക്കിയാണ് ഈ പള്ളിക്കൂ ടത്തിന്റെ പടികളിറങ്ങുന്നത്.

തികച്ചും പ്രകൃതി രമണീയവും മനോഹരവുമായ ഈ വിദ്യാലയം മറ്റുസ്കൂളുകളിൽ നിന്നും വ്യത്യസ്തമാണ്. പക്ഷികളുടെ കളകൂജനവും വല്ലപ്പോഴും ഓടിയകലുന്ന വണ്ടികളുടെ ശബ്ദവും മാത്രം കേൾക്കുന്ന ഇവിടം ഒരു കൊച്ചു സ്വർഗം തന്നെയാണ്. പ്രത്യേകിച്ചും മഴക്കാല കാഴ്ചകൾ, അത് ഒന്ന് കണ്ടാസ്വതിക്കേണ്ട ഒന്നുതന്നെയാണ്. തികച്ചും ശിശുസൗഹൃദ അന്തരീക്ക്ഷമാണ് ഈ വിദ്യാലയം കുഞ്ഞുങ്ങൾക്കായി ഒരുക്കി ഇരിക്കുന്നത്.

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ആലാറ്റിൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നഒരു എയിഡഡ് എൽ. പി. വിദ്യാലയമാണ് നിർമല എൽ. പി. സ്കൂൾ.

വാഹന സൗകര്യങ്ങൾ കുറഞ്ഞ ഒരു പ്രദേശ മായതുകൊണ്ടാകാം പട്ടണത്തിന്റെ തിക്കോ തിരക്കോ ഇ വിടെ അനുഭവപ്പെടാത്തതും. ഗോത്രവിഭാഗം ജനങ്ങൾ അധികവും ഈ വിദ്യാലയത്തിലാണ് തങ്ങളുടെ ആദ്യക്ഷരം കുറിക്കുന്നത്. അതി പ്രഗത്ഭരായ ധാരാളം തലമുറയെ തന്നെ വാർത്തെടുത്തമനോഹരമായ ചരിത്രവും നിർമല എൽ. പി. സ്കൂളിന് അവകാശപെടാവുന്ന ഒന്നാണ്‌.

നിലവിൽ നാലുക്ലാസുകളിലായി 92വിദ്യാർഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്.40ആൺ കുട്ടികളും 52പെൺകുട്ടികളും. ഇവർക്കാവശ്വമായ എല്ലാ സൗകര്യങ്ങളും :കമ്പ്യൂട്ടർ, മൈതാനം, ടോയ്ലറ്റ്, പൂന്തോട്ടം, വായനാമൂല etc ഇവിടെ ഒരുക്കിയിട്ടുണ്ട്.