ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''2020 ലെ വൈറസ് ബാധ (COVID 19)'''
2020 ലെ വൈറസ് ബാധ (COVID 19)
2020 മാർച്ചിൽ ഇറ്റലിയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാൻ എത്തിയ ആളുകളിൽ നിന്നും മലയാളികളിലേക്ക് പടർന്ന് പിടിച്ച രോഗമാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. കൊറോണയുടെ പ്രധാന ലക്ഷ്ണങ്ങൾ ചുമ, തുമ്മൽ, ശരീരവേദന, ശ്വാസതടസ്സം, പനി എന്നിവയാണ്. കേരളത്തിലും കേരളത്തിനു പുറത്തുള്ള പല രാജ്യങ്ങളിലും ലോകമൊട്ടാകയും പടർന്ന് പിടിച്ച ഈ വൈറസ് ഇപ്പോൾ ലക്ഷകണക്കിന് മനുഷ്യനെ കൊന്നൊടുക്കി. വിദേശ രാജ്യങ്ങളായ ഇറ്റലി, അമേരിക്ക,ഇറാൻ, സ്പെയിൻ, ഫ്രാൻസ്്, ഒമാൻ അല്ലാതെ വേറെയും രാജ്യങ്ങളിൽ കൊറോണ പടർന്ന് പിടിച്ചിട്ടുണ്ട്. ചെന്നൈയിലും ഇത് പടർന്ന് പിടിച്ച് 31 തമിഴ് സ്വദേശികളേയും കൊന്നെടുക്കി. വിദേശരാജ്യത്ത് ഉണ്ടായിരുന്ന 3 മലയാളി സ്വദേശികൾ മരിച്ചു. കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരും , നിരീക്ഷണത്തിൽ ഉള്ളവരും അനവധിയാണ്. കൊറോണ വൈറസിനെ നീക്കം ചെയ്യാൻ ആയി നമ്മുടെ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ആരോഗ്യവകുപ്പ് മന്ത്രിയും ചേർന്ന് ചില പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തി. എല്ലാവരിലും ബോദവത്കരണം ഉണ്ടാക്കി. 21 ദിവസം കൊറോണ പടർന്ന് പിടിക്കാതെ ഉൻമൂലനം ചെയ്ത് വിമുക്തമാക്കാൻ മാർച്ച് 22 -ാം തീയതി കർഫ്യൂ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിന്നീട് മാർച്ച് 25 -ാം തീയതി ലോക്ഡൗൺ 21 ദിവസത്തേക്ക് പ്രഖ്യാപിച്ചു. ചില നഗരങ്ങളും, ആരോഗ്യകേന്ദ്രങ്ങളും അണുവിമുക്തമാക്കി. ഇതിനെതിരെയുള്ള മുൻകരുതലായി മാസ്കുകൊണ്ട് മൂക്കും, വായും മൂടുക. ആൾക്കൂട്ടത്തിൽ നിന്നും അകലം പാലിക്കുക. കൈകൾ ഇടയ്ക്കിടെ ഹാൻഡ് വാഷോ, സാനിറ്റെസറോ, സോപ്പോ കൊണ്ട് 8-20 സെക്കന്റ് കൈയുടെ അകവും, പുറവും, വിരലുകളും നന്നായി വൃത്തിയാക്കുക. പനിയോ, തുമ്മലോ, തൊണ്ടവേദനയോ വന്നാൽ സ്വയം കൈകൊണ്ട് കണ്ണിലോ, മൂക്കിലോ, വായിലോ സ്പർശിക്കാൻ പാടുള്ളതല്ല. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം അടുത്തുള്ള സാമൂഹിക ആരോഗ്യകേന്ദ്രത്തിലുള്ള ഡോക്ടറുമായി ബന്ധപ്പെടുക. അതുപോലെ കൊറോണയ്ക്ക് എതിരെ സ്വയം ചികിത്സയോ, മറ്റു രീതികളിലുള്ള വൈദ്യചികിത്സയോ ഇതിനെതിരെ പ്രയോഗിക്കാൻ പാടുള്ളതല്ല. കാരണം കൊറോണയ്ക്കെതിരെ ഇതുവരെയും മരുന്നോ മറ്റു ചികിത്സയോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല. സ്വയം മറ്റുള്ളവരിൽ നിന്നും 1 മീറ്റർ അകലം പാലിക്കുക. അതിനെതിരായി മുഖ്യമന്ത്രി ആസൂത്രണം ചെയ്ത ഒന്നാണ് Break the chain. പാവപ്പെട്ടവർക്കായി ഭക്ഷണവും, മറ്റു സൗകര്യങ്ങളും മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും ചേർന്ന് നടത്തി. അത് വൻ വിജയത്തിലേക്ക് മുന്നേറികൊണ്ടിരിക്കുന്നു. ഭയമല്ല കൊറോണയ്ക്കെതിരെ വേണ്ടത് മുൻകരുതലുകൾ ആണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം