അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആമുഖം .
1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും ,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.2015-ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ,കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിത ശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളി ക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്. പുതിയ തലമുറയിൽ ഒരുമ, അച്ചടക്കം,രാജ്യ സ്നേഹം, മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കു ന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
സ്കൂൾ ഓഫീസ് നവീകരിച്ചു.
ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.
സൗകര്യപ്രദമായ സ്റ്റാഫ് റൂം
എല്ലാ ക്ലാസ് മുറികളും നിരീക്ഷിക്കുന്നതിനായി ബിൽഡിംഗിന്റെ മധ്യഭാഗത്തായി സ്റ്റാഫും റൂം ക്രമീകരിച്ചിരിക്കുന്നു . അധ്യാപകർക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിനായി വിശാലമായ ഹാൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു.
2023-24: വിദ്യാർത്ഥികളുടെ വിവരങ്ങൾ
വയനാട് ജില്ലയിലെ 10 മികച്ച ഹൈസ്കൂളുകളിൽ അസംപ്ഷൻ സ്കൂളും.
വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ മികവ് വിലയിരുത്തുകളോടൊപ്പം, സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും മാനദണ്ഡമായി പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു. കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി 100% വിജയം നിലനിർത്തുന്നു. ഈ കഴിഞ്ഞവർഷം 73 ഫുൾ എ പ്ലസ് 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന് ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .
16 വർഷമായി 99% ന് മുകളിൽ വിജയം നിലനിർത്തുന്നു.
മാനേജ്‍മെന്റും അധ്യാപകരും സ്കൂളിൻറെ മികവ് നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 16വർഷമായി സ്കൂളിന്റെ എസ്എസ്എൽസി വിജയശതമാനം 99 മുകളിലായി നിലനിർത്തുന്നു. 2019 മുതൽ തുടർച്ചയായി 100% വിജയം നിലനിർത്തുന്നു.ഈ കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് അസംപ്ഷൻ ഹൈസ്കൂൾ ആയിരുന്നു .
മുഴുവൻ അധ്യാപകരേയും കാണുക.
സ്കൂൾ പ്രവർത്തന സമയം.
രാവിലെ 9.45 ന് സാധാരണ പ്രവർത്തി ദിനം ആരംഭിക്കുന്നു. 4.10ന് സ്കൂൾ വിടുന്നു. വെള്ളിയാഴ്ചകളിൽ 9 30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു വൈകുന്നേരം 4.10ന് സ്കൂൾ വിടുന്നു.
2022-23: വിദ്യാർത്ഥികളുടെ വിവരങ്ങൾ
"പ്രദീപയേമ ജഗത് സർവ്വം"-സ്കൂളിന്റെ ആപ്ത വാക്യം
എസ്.എസ്.എൽ.സി.റിസൾട്ട് , ഈ വർഷവും സ്‍കൂളിന് അഭിമാന നേട്ടം !!
ഈ വർഷവും എസ് .എസ് .എൽ .സി . പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ
വിദ്യാർത്ഥികളും വിജയിക്കുകയും, 73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......കൂടുതൽ വായിക്കാം.
ക്ലാസ് പരീക്ഷകൾ .
സമയാസമയങ്ങളിൽ വിദ്യാർഥികളുടെ അക്കാദമികമായ പുരോഗതി പരിശോധിക്കുന്നതിന് ക്ലാസ് പരീക്ഷകൾ നടത്തപ്പെടുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം ക്ലാസ് പരീക്ഷകൾ വിലയിരുത്തി വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിഹാരബോധനങ്ങൾ നൽകുന്നതിനും സാധിക്കുന്നു. മാത്രമല്ല മാതാപിതാക്കൾക്കും കുട്ടികളെ കുറിച്ചുള്ള ആവശ്യമായ ധാരണകൾ നൽകുന്നതിന് സാധിക്കുന്നു.
സ്കൂൾ അസംബ്ലി.
വളരെ അടുക്കും ചിട്ടയോടും കൂടി അസംബ്ലികൾ സംഘടിപ്പിക്കപ്പെടുന്നു. അസംബ്ലിയിൽ നിൽക്കുന്നതിന് എല്ലാ ക്ലാസുകൾക്കുംനിശ്ചിത സ്ഥലം അനുവദിച്ചു നൽകിയിട്ടുണ്ട്. അസംബ്ലി ബെല്ലടിക്കുമ്പോൾ വിദ്യാർത്ഥികൾ കൃത്യമായ സ്ഥലത്ത് വന്ന് നിൽക്കുന്നു.സാധാരണയായി ആഴ്ചയിൽ ഒരു ദിവസം അസംബ്ലി സംഘടിപ്പിക്കപ്പെടുന്നു. ദിനാചരണങ്ങൾ, സമ്മാനച്ചടങ്ങുകൾ തുടങ്ങിയവയ്ക്കായി പ്രത്യേക അസംബ്ലികൾ വിളിച്ചുകൂട്ടുന്നു............... കൂടുതൽ അസംബ്ലി ചിത്രങ്ങൾ
വിദ്യാർതഥികൾ ഒരു പൊതു ചടങ്ങിൽ ;താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു.
https://www.youtube.com/watch?v=WXVaSLax71k
ക്ലാസ് മുറികൾ
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ ,പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്ര പോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.
സ്കൂൾ ലൈബ്രറി
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന് പ്രത്യേകംലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന. അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളംഅധ്യാപികയായ ശ്രീമതി .ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്രമാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.
ലാബുകൾ.
ഐടി ലാബ്
മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്
എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് അഞ്ച് ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. കൂടാതെ ഈ വർഷം എംഎൽഎന്നും7 ടോപ്പുകൾ കൂടി ലഭ്യമായിട്ടുണ്ട്.അതോടൊപ്പം ഐ.ടി ലാബിൽ മറ്റ് 8 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച ഐടി ലാബ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ്ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകി വരുന്നു
സയൻസ് ലാബ്
കുട്ടികൾക്ക് പഠനത്തോടൊപ്പം പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. ശ്രീമതി. ട്രീസ് തോമസ് ,ശ്രീ. ബിജു ടി എൻ ,ശ്രീമതി. ജിഷ. കെ .ഡൊമിനിക്, ശ്രീമതി. ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
എ ടി എൽ(അടൽ ടിങ്കറിങ് ലാബ് )
കേന്ദ്ര സർക്കാരിൻെറ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2006മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം,ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീകരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ്റുകൾ നിർമ്മിച്ചു. മൂന്ന് ഫ്ലോർകളിലുമായുള്ള ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.
കളിസ്ഥലം
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം ഉല്ലാസപ്രദമായ മറ്റുകാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
പാചകപ്പുര
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും പഠന നിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു.ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു.അതിനുവേണ്ടി ആധുനിക രീതിയിലുള്ള ഒരു പാചകപ്പുര നിർമ്മിച്ചിരിക്കുന്നു .
കുടിവെള്ളം
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പു് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്.
ബോയ്സ് ടോയ്‌ലറ്റ്
ആൺകുട്ടികളുടെടോയ്‌ലറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ആവശ്യമായിട്ടുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആൺകുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.
സ്കൂൾ ബസ്സ്
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്ന് വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്ര ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.
ക്യാമറ നിരീക്ഷണ സംവിധാനം.
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു .
അസംപ്ഷൻ യു പി എസ് ബത്തേരി
മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ്‍മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 744 ആൺകുട്ടികളും 772 പെൺകുട്ടികളും അടക്കം 1516 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ-വർക്കി നിരപ്പേൽ, പി.റ്റി എ പ്രസിഡന്റ് ഷിബു എ.ബി എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്.
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു..
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരാണ്.
(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)