അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ/2025-26
ആമുഖം .
1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും ,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.2015-ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ,കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിത ശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളി ക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്. പുതിയ തലമുറയിൽ ഒരുമ, അച്ചടക്കം,രാജ്യ സ്നേഹം, മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കു ന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സ്കൂൾ ഓഫീസ് നവീകരിച്ചു.
ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.
സൗകര്യപ്രദമായ സ്റ്റാഫ് റൂം
എല്ലാ ക്ലാസ് മുറികളും നിരീക്ഷിക്കുന്നതിനായി ബിൽഡിംഗിന്റെ മധ്യഭാഗത്തായി സ്റ്റാഫും റൂം ക്രമീകരിച്ചിരിക്കുന്നു . അധ്യാപകർക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിനായി വിശാലമായ ഹാൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു.
16 വർഷമായി 99% ന് മുകളിൽ വിജയം നിലനിർത്തുന്നു.
മാനേജ്‍മെന്റും അധ്യാപകരും സ്കൂളിൻറെ മികവ് നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 16വർഷമായി സ്കൂളിന്റെ എസ്എസ്എൽസി വിജയശതമാനം 99 മുകളിലായി നിലനിർത്തുന്നു. 2019 മുതൽ തുടർച്ചയായി 100% വിജയം നിലനിർത്തുന്നു.ഈ കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് അസംപ്ഷൻ ഹൈസ്കൂൾ ആയിരുന്നു .
മുഴുവൻ അധ്യാപകരേയും കാണുക.
സ്കൂൾ പ്രവർത്തന സമയം.
രാവിലെ 9.45 ന് സാധാരണ പ്രവർത്തി ദിനം ആരംഭിക്കുന്നു. 4.10ന് സ്കൂൾ വിടുന്നു. വെള്ളിയാഴ്ചകളിൽ 9 30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു വൈകുന്നേരം 4.15ന് സ്കൂൾ വിടുന്നു.