അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി

Schoolwiki സംരംഭത്തിൽ നിന്ന്

കാരുണ്യ നിധി

നിരാലമ്പർക്ക് ഭക്ഷണപ്പൊതികളുമായി വിദ്യാർത്ഥികൾ.

ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കഴിയുന്ന ആലംബഹീനർക്ക് ഭക്ഷണം നൽകുന്നതോടൊപ്പം സ്നേഹസാന്നിധ്യവുമായി മാറുകയാണ് വിദ്യാർത്ഥികൾ. സ്കൂളിൽ നിന്നും 6 കിലോമീറ്റർ ദൂരെയുള്ള തപോവനം വൃദ്ധസദനത്തിൽ ഒഴിവ് ദിവസങ്ങൾ ഒഴികെയുള്ള ബുധനാഴ്ച ദിവസങ്ങളിൽ ഭക്ഷണം എത്തിക്കുന്നു.ക്ലാസ് സ്ഥലത്തിൽ വിദ്യാർത്ഥികൾ പൊതികളിലായി ഉച്ചഭക്ഷണം കൊണ്ടുവരുകയും തപോവനത്തിൽ പോയി അവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഹൈസ്കൂളിലെ 18 ഡിവിഷനുകളും ഈ ഉത്തരവാദിത്വം മാറിമാറി നിറവേറ്റുന്നു.അധ്യാപകർ ഈകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.വിദ്യാർത്ഥികൾ അവിടെ കലാപരിപാടികളും അവതരിപ്പിക്കുന്നു.

സൂര്യപ്രഭയെ ആദരിക്കുന്നു.

ഹൈസ്കൂളിന്റെ സഹായം

കഴിഞ്ഞ പല വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ സഹായമാണ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുള്ളത് .പഠനസഹായം, ഭവന നിർമ്മാണ സഹായം ,ചികിത്സ ചെലവുകൾ.... അങ്ങനെ പോകുന്നു സഹായത്തിന്റെ രീതികൾ .ജാതിമതഭേദമന്യേ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും മാനേജ്മെൻറ് ഏറെ ശ്രദ്ധിച്ചിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി.സോണിയാ ജോർജ് ആണ് കാരുണ്യ നിധി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത്

ഭവന നിർമ്മാണത്തിനായി സഹായം

കഴിഞ്ഞവർഷം സ്കൂളിൽ പഠിച്ച വിദ്യാർഥിയായിരു  അൾട്ടിനക്ക് വേണ്ടി ഭവനം നിർമ്മിച്ച് നൽകിയിരുന്നു. ഈ വർഷം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുമായി സഹകരിച്ച് ഭവന നിർമ്മാണത്തിനായി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് മൂന്നു ലക്ഷത്തോളം രൂപ സമാഹരിച്ച് നൽകുകയാണിപ്പോൾ.

കാരുണ്യത്തിന് "മുടിയഴക് "

സൂര്യപ്രഭ
ശ്രീമതി.ഗീതി റോസ്

കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ  ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു .

വൃദ്ധസദന സന്ദർശനങ്ങൾ

ചികിത്സ സഹായം കൈമാറുന്നു.

സ്കൂളിലെ വിദ്യാർഥികൾ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്യുന്നുണ്ട്.  ബത്തേരി പുത്തൻകുന്ന് ഭാഗത്തുള്ള വൃദ്ധസദനത്തിൽ സ്കൂളിലെ വിദ്യാർഥികൾ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണ വിതരണം നടത്തുന്നു .ഓരോ ആഴ്ചയും ഓരോ ഡിവിഷൻ വിദ്യാർത്ഥികൾ സദനം സന്ദർശിക്കുകയും അവർക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു . ഭക്ഷണം വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവരുന്നു.

വൃദ്ധസദനത്തിൽ വിദ്യാർഥികൾ

പഠനസഹായം .

പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കഴിവിനൊത്ത് വിദ്യാർത്ഥികളും അധ്യാപകരും സഹായിക്കാറുണ്ട്. അങ്ങനെയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യകതയുടെ ഗൗരവമനുസരിച്ച് ക്ലാസ് തരത്തിലും സ്കൂൾതലത്തിലും സഹായങ്ങൾ നൽകുന്നുണ്ട്. മറ്റ് സ്കൂളുകളിൽ നിന്നും ആവശ്യപ്പെടുന്ന ചികിത്സ സഹായങ്ങളോടും സ്കൂളും അധ്യാപകരും സഹകരിക്കുന്നുണ്ട് .