എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യനെ നിലനിർത്തുന്നത് പരിസ്ഥിതി ആണ്. പരിസ്ഥിതി നമ്മളെ സ്നേഹിക്കുന്നു. അതുകൊണ്ട് നമ്മൾ അതിനെ നശിപ്പിക്കാതെ സൂക്ഷിക്കണം. ഇതിലാണ് സുന്ദരമായ നദികളും പുഴകളും വന്യജീവികളും തോടുകളും മലകളും കിളികളും ഒക്കെയുള്ളത്. കൈയിൽകിട്ടുന്ന പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും മണ്ണിലേക്ക് വലിച്ചെറിയരുത്. പരിസ്ഥിതി മലിനപ്പെട്ടാൽ സുന്ദരമായകാടും മേടും തോടും മാത്രമല്ല നമ്മുടെ ശ്വാസവായു പോലും നഷ്ടപ്പെടും. പിന്നീട് നമുക്കിവിടെ ജീവിക്കാൻ കഴിയാതാകും. അതുകൊണ്ട് നമുക്ക് പ്രതിജ്ഞയെടുക്കാം നമ്മുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും വേണ്ടി പരിസ്ഥിതിയെ നമുക്കു സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |