ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

റിപ്പോർട്ട്


സ്വാതന്ത്ര്യത്തിന്റെ  75 -)൦ വാർഷികം പ്രമാണിച്ചു ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്  , സ്കൂൾ മാതൃ സംഘം പ്രസിഡണ്ട് ശ്രീമതി അഞ്ജു ക്ലയർ ന്റെ കൈയൊപ്പോടെ ഉദ്ഘടാനം ചെയ്യപ്പെട്ടു .തുടർന്ന് പ്രധാന അദ്ധ്യാപകനും ടീച്ചേഴ്സും വിദ്യാർത്ഥികളും അതിൽ പങ്കു ചേർന്നു .

വ്യാഴാഴ്ച (11  - 08 - 2022 ) , പി ടി എ പ്രസിഡന്റ് ശ്രീ ജിന്റോ തരകൻ , സ്കൂൾ പ്രിൻസിപ്പൽ Fr . വിൻസെന്റ് C V ,Bursar .Fr. ലിബിൻ ബാബു എന്നിവർ ചേർന്ന് ഗാന്ധി മരം നടീൽ നടന്നു . എല്ലാ വിദ്യാർത്ഥികളോടും അവരവരുടെ വീട്ടിൽ ഒരു ഗാന്ധിമരം നടണമെന്നു പ്രിൻസിപ്പൽ തന്റെ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു

വെള്ളിയാഴ്ച ,(12 -08 -2022 ) സ്കൂളിൽ Preamble day ആയി  ആചരിച്ചു .അതിന്റെ ഭാഗമായി സ്കൂൾ അസ്സെംബ്ലിയിൽ സ്കൂൾ ലീഡർ മാസ്റ്റർ ശ്രീഹർഷൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുക്കുകയും എല്ലാവരും അതേറ്റു ചൊല്ലുകയും ചെയ്‌തു . സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ , സ്വാതന്ത്ര്യ സമര സേനാനികളുടെയും ഉപ്പുസത്യാഗ്രഹം തുടങ്ങിയവയുടെ നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിച്ചു .കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികളും ഉണ്ടായിരുന്നു . ഉച്ചതിരിഞ്ഞു , ചിത്ര രചനാമത്സരവും ജലഛായ മത്സരവും സംഘടിപ്പിച്ചിരുന്നു .

ഓഗസ്റ്റ് 15 ,രാവിലെ 9 .00 നു പ്രധാന അദ്ധ്യാപകൻ Fr . വിൻസെന്റ് C V പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .

ഓഗസ്റ്റ് 15 ,രാവിലെ 9 .00 നു പ്രധാന അദ്ധ്യാപകൻ Fr . വിൻസെന്റ് C V പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും സ്കൗട്ട്,ഗൈഡ്, JRC ,സ്കൂൾ പാർലമെൻറ് അംഗങ്ങൾ ,രക്ഷാകർത്തൃ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .

Azadi ka Amrit Signature Campaign
ഗാന്ധി മരം നടൽ
Tableau
Patriotic Dance
Independence day Flag hoisting
independence day Flag hoisting
Independence day