ഒ.എ.എൽ.പി.എസ് വണ്ടൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്




സ്കൂളിനെക്കുറിച്ച് സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾ സൗകര്യങ്ങൾപ്രി പ്രൈമറി പ്രി പ്രൈമറിഎൽ പി എൽ പിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ലബ്ബുകൾ ക്ലബ്ബുകൾചരിത്രം ചരിത്രംഅംഗീകാരങ്ങൾ അംഗീകാരങ്ങൾ


ക്ലബ്ബുകൾ

സയൻ‌സ് ക്ലബ്ബ്

എന്താണ് സയൻസ് ക്ലബ്? കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കൂടുതൽ വായിക്കുക ...

വിദ്യാരംഗം കലാ സാഹിത്യ വേദി

പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംഭാവനയാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ തട്ടകം. വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ചിത്രരചനാ മത്സരങ്ങൾ, അഭിനയക്കളരികൾ,  വിവിധോദ്ദേശ ശിൽപശാലകൾ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക , ഇവയിലൂടെ നമ്മുടെ മലയാള ഭാഷയെ തൊട്ടറിയാൻ അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

ഗണിത ക്ലബ്ബ്

സ്കൂളിൽ ഗണിത ക്ലബ്ബിന്റെ മേൽ നോട്ടത്തോടെ രക്ഷിതാക്കൾക്ക് ഉല്ലാസ ഗണിതം ശിൽപ്പശാല നടത്തി. ഗണിതം ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് താൽപര്യത്തോടെ രസകരമായ രീതിയിൽ സംഖ്യാബോധം ഉണ്ടാക്കാൻ കഴിയും എന്ന് രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിച്ചു. അതിനോടനുബന്ധിച്ച് നടന്ന വീഡിയോ പ്രദർശനം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായി

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുവാൻ വേണ്ടി രൂപീകരിച്ച ക്ലബ്ബാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുക തുടങ്ങിയവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷങ്ങളാണ് കൂടുതൽ വായിക്കുക

നേർക്കാഴ്ച

കോവിട് കാലഘട്ടത്തിൽ കുട്ടികൾ അവർക്കു ചുറ്റും കണ്ട കാഴ്ചകൾ കാൻവാസുകളിലേക്ക് പകർത്തുകയുണ്ടായി കൂടുതൽ വായിക്കുക