ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ പ്രവർത്തനങ്ങൾ
വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ-
- ലിറ്റിൽകൈറ്റ്സ്
- എൻസിസി
- ജെആർസി
- ശുചിത്വക്ലബ്
ലിറ്റിൽകൈറ്റ്സ്
സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ
2025 സ്കൂൾ കലോത്സവം - "തകൃതാളം 2025" ത്തിന്റെ സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങളുടെ തത്സമയം അറിയുവാനായി സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ റിസൾട്ട് പോർട്ടൽ എച്ച്. എം. റീന ടീച്ചർ പ്രകാശനം ചെയ്തു.
പതിവിൽ നിന്നും വ്യത്യസ്തമായി സ്കൂളിൽ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച ക്യൂ. ആർ. കോഡ് സ്കാൻ ചെയ്ത് തങ്ങളുടെ മത്സരയിനത്തിന്റെ ഫലമറിയാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഏറെ ആവേശത്തിലായിരുന്നു.
സ്കൂൾ തിരഞ്ഞെടുപ്പ് നടത്താൻ സോഫ്റ്റുവെയർ
2025 ക്ലാസ്-സ്കൂൾ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി സാധാരണയായി സ്കൂളുകൾ മറ്റു സോഫ്റ്റുവെയറുകളെ ആശ്രയിക്കുന്നു. എന്നാൽ കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്. ഈ കാര്യത്തിൽ വ്യത്യസ്തമായി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ സോഫ്റ്റുവെയറുപയോഗിച്ച് നടത്തി.
ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം) എന്ന പേരിൽ തയ്യാറാക്കിയ ഈ സോഫ്റ്റുവെയറിനെ ഉപയോഗത്തിലുള്ള ലാളിത്വം, മറ്റു സ്കൂളുകൾക്ക് വരെ ഈ സോഫ്റ്റുവെയർ ഉപയോഗിച്ച് വിജയകരമായി ഇലക്ഷൻ നടത്താൻ പ്രചോദിപ്പിച്ചു. ഇതുവരെ 3000-ത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ വോട്ട് ഡിപ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.