സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്‌ലിയാർ മറ്റത്തൂര് അങ്ങാടിയിലും മൂലപറമ്പിലും നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂളും. കാലങ്ങൾ കുറെ കഴിഞ്ഞപ്പോൾ വനിതാ സ്കൂൾ ഇല്ലാതായി മറ്റത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളി മറ്റത്തൂർ നോർത്ത് എഎംഎൽപി സ്കൂൾ ആയി മാറി. മുല്ലപ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ മറ്റത്തൂർ ടി എസ് എം യു പി സ്കൂൾ അബ്ദുള്ള കുട്ടി മുസ്ലിയാർ പുറമേ madhapur കുഞ്ഞമ്മദ് മുസ്‌ലിയാർ ഖാദർ ചങ്ങമ്പള്ളി കുഞ്ഞാലിക്കുട്ടി വാക്യത്തെ മൊയ്തീൻ എന്നിവരും ഓത്തുപള്ളിയിൽ അധ്യാപകരായി ഉണ്ടായിരുന്നുവിദ്യാഭ്യാസ തൽപരരായ അധ്യാപകർക്ക് നാട്ടുകാർ ഭക്ഷണം നൽകുമായിരുന്നു 8 മണിക്ക് തുടങ്ങി 12 മണിവരെ മതപഠനം ഉച്ചയ്ക്കുശേഷം നാലുവരെ മലയാളവും കണക്കും പഠിപ്പിക്കും അന്നത്തെ പഠനരീതി അങ്ങനെയായിരുന്നുമാസത്തിൽ അവസാനത്തെ വ്യാഴാഴ്ച അധ്യാപകരുടെ യോഗം കോട്ടക്കലിൽ കൂടാറുണ്ടായിരുന്നു . നടന്നു പോയാണ് മീറ്റിങ്ങിൽ പങ്കെടുത്തിരുന്നത്മാനേജർക്ക് ഗ്രാൻഡ് കിട്ടുമ്പോൾ അതിൽനിന്നാണ് അധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത് അന്ന് സ്കൂൾ പരിശോധിക്കുവാൻ വരുന്ന ഓഫീസർ ദിവസങ്ങളോളം മാനേജറുടെ വീട്ടിൽ താമസിച്ചാണ് പരിശോധന പൂർത്തിയാക്കിയിരിക്കുന്നത്മൂ ലം പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഓത്തുപ്പള്ളി അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ കോലം കടവത്ത് പരി കുഞ്ഞഹമ്മദ് ഹാജി വിൽപ്പന നടത്തിഅദ്ദേഹത്തിൽനിന്നും മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായിരുന്ന കടമ്പോട് ചേക്കുട്ടി സാഹിബ് വാങ്ങി മറ്റത്തൂരിൽ സ്ഥാപിച്ചു അന്ന് മാപ്പിള elementary സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് 1956 ആറ് യുപിഐ ഉയർത്തി അന്ന് എട്ടാംതരം ഉണ്ടായിരുന്നു പിന്നീട് എട്ടാംതരം ഒഴിവാക്കി 1969 യുപി സ്കൂളായി സ്ഥിരമായ അംഗീകാരം കിട്ടി ചേക്കുട്ടി സാഹിബിന് ശേഷം കടമ്പോട് മുഹമ്മദ് എന്ന് ബാപ്പുഹാജി യായിരുന്നു മേനേജർ ബാപ്പു ഹാജി യുടെ മരണ ശേഷം മകൻ മൂസ ആണ് മാനേജർ പെരുമ്പള്ളി മൂസാ മാസ്റ്റർ പാലോളി മുഹമ്മദ് മാസ്റ്റർ ഈ സുബ്രഹ്മണ്യൻ എമ്പ്രാന്തിരി മാസ്റ്റർ സർ സി എച്ച് അഹമ്മദ് മാസ്റ്റർ ടി എൻ വേലായുധൻ മാസ്റ്റർ സിപിഎം ശാന്തമ്മ ടീച്ചർ ടി പി മുഹമ്മദ് മാസ്റ്റർ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഒതുക്കുങ്ങൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ നിന്ന് 1250 കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള 35 ക്ലാസുകളിലായി പഠിക്കുന്നു ഹെഡ്മാസ്റ്റർ കെ പ്രതാപചന്ദ്രൻ മാസ്റ്റർ അടക്കം 44 അധ്യാപകരും ഒരു പ്യൂണും വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു 35 ക്ലാസ് മുറികളിൽ എൽപി ക്ലാസുകൾ 16 എണ്ണവും യുപി ക്ലാസ്സുകൾ 19 എണ്ണവും ആണ് ഇന്ന് വിദ്യാലയത്തിൽ കുട്ടികൾക്ക് കംപ്യൂട്ടർ പഠനസൗകര്യം ഉണ്ട് രണ്ട് ഡിവിഷനുകളിലായി നഴ്സറി ക്ലാസ്സ് പ്രവർത്തിക്കുന്നു കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 സ്കൂൾ ബസ് ഏർപ്പെടുത്തിയിട്ടുണ്ട് വേങ്ങര സബ്ജില്ലാ ശാസ്ത്രമേള കായികമേള ബാല കലാമേള എന്നിവയിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സ്കൂൾ നേടിയിട്ടുണ്ട് ഏഴാം തരത്തിൽ കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് പിടിഎ ക്യാഷ് അവാർഡ് കടമ്പോട് ബാപ്പു ഹാജി സ്മാരക ട്രോഫിയും വർഷംതോറും നൽകിവരുന്നു തൊണ്ണൂറുകളിലെ ഇവിടത്തെ ഗ്രാമീണ മേഖലകളിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാതിരുന്ന ജനങ്ങൾക്കിടയിൽ സ്കൂളധികൃതർ വളരെയധികം കഠിനപ്രയത്നം ചെയ്താണ് ഈ പ്രദേശം ഇന്നത്തെ നിലയിലേക്ക് മെച്ചപ്പെടുത്തിയത്. അത് പാണക്കാട് പാലവും പാലവും ഇന്നു കാണുന്ന പ്രധാന റോഡ് മാർഗവും ഇല്ലാതിരുന്നതിനാൽ വരുന്ന അധ്യാപകർ സ്കൂളിനു പുറകിലെ പുഴയിലൂടെ തോണിയിൽ ആണ് എത്തിച്ചേർന്നത് തെക്കൻ ജില്ലകളിൽ നിന്ന് വന്ന സേവനമനുഷ്ഠിച്ചിരുന്ന പല അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു സ്ഥിരമായി യൂണിഫോം അസംബ്ലി യോ ഈ സ്കൂളിൽ ഉണ്ടായിരുന്നില്ല കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾ സംവിധാനവും ഉണ്ടായിരുന്നില്ല സമയനിഷ്ഠ പാലിക്കാത്ത വളരെ പ്രാകൃതമായ ഒരു അന്തരീക്ഷമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് നാട്ടുകാർ മിക്കപ്പോഴും പരിഹാസ ഭാവത്തോടെയാണ് കണ്ടിരുന്നത് എന്നാൽ അധ്യാപകർ അവരുടെ നിലനിൽപ്പിനു വേണ്ടി വളരെ കഠിനപ്രയത്നം ചെയ്തു സ്കൂളിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു ഇതിൻറെ ഫലമായി നാട്ടുകാരിൽ വിദ്യാഭ്യാസത്തിലെ ആവശ്യകതയെക്കുറിച്ച് ബോധ്യം ഉണ്ടായി ഇതിനുവേണ്ടി പ്രധാനമായും പ്രവർത്തിച്ചത് രണ്ടുവർഷംമുമ്പ് പ്രധാനാധ്യാപക അദ്ധ്യാപകനായി വിരമിച്ച ടി പി മുഹമ്മദ് മാസ്റ്റർ ആയിരുന്നു ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം 25 വർഷത്തോളം ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം സ്കൂളിലെ നിരവധി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അധ്യാപകരെ ഏകോപിപ്പിക്കുകയും ചെയ്തു 1995 നിലവിൽ വന്ന ഡിപീഈപി സമ്പ്രദായം പ്രദേശത്തെ രക്ഷിതാക്കളിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വേണമെന്ന ചിന്ത ഉണർത്തിയ തോടെ സ്കൂളിൽ പിടിഎ മീറ്റിംഗ് സജീവമായി നിലവിൽ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്കൂളിൽ ഒപ്പം നിൽക്കുന്ന നാട്ടുകാരാണ് മറ്റത്തൂരിൽ ഉള്ളത്.