സെന്റ് ജോൺ യു പി എസ് അഞ്ചാമട/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ മികച്ച യു.പി. സ്കൂളുകളിലൊന്നാണ് സെന്റ് . ജോൺസ് . യു.പി. എസ് അഞ്ചാമ ട. തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം സെന്റ്. ജോൺസ് . യു.പി.എസ്. അഞ്ചാമ ട മുന്നിൽ തന്നെയാണ്.
മുൻ വർഷങ്ങളിൽ സബ് ജില്ലയിൽ നടന്ന കലാ- കായിക മത്സരങ്ങളിലും ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയത്തിലും , വിദ്യാരംഗം ശില്പശാലയിലും മികവുറ്റ വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
- 2021-22 വർഷം ഉപജില്ല ശാസ്ത്ര രംഗത്തിൽ ' ലഘു പരീക്ഷണം ' മത്സരയിനത്തിൽ VBയിലെ സൂര്യ . D ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി.
- ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തുന്ന Inspire Award ലേക്ക് ഈ സ്കൂളിലെ VII B യിൽ പഠിക്കുന്ന Akhil D Anil , Abhijith A.S എന്നീ കുട്ടികളുടെ ആശയങ്ങളെ തെരഞ്ഞെടുത്തു എന്നത് ഏറെ അഭിമാനാർഹമാണ്.
- അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചനയിൽ ഈ സ്കൂളിലെ VII B യിൽ പഠിക്കുന്ന Akhil D Anil ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- എസ്. എസ്. കെ. തിരുവനന്തപുരം ലൈബ്രറി ഗ്രാന്റ് വിനിയോഗം_ കുട്ടികളിൽ നിന്ന് രചന ക്ഷണിച്ചതിൽ ഈ സ്കൂളിലെ Ananya RU ന്റെ ചെറുകഥ തെരഞ്ഞെടുക്കുകയുണ്ടായി. ഇങ്ങനെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി കൊണ്ട് സെന്റ്. ജോൺസ് . യു.പി. എസ് അഞ്ചാമ ട മുന്നേറുന്നു.
- USS SCHOLARSHIP 2020 - 21 :2020-21 അക്കാദമിക് വർഷത്തിലെ യുഎസ് സ്കോളർഷിപ്പ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് മൂന്ന് വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടുവാൻ സാധിച്ചു.
- സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അനന്യ ആർ യു മൂന്നാംസ്ഥാനം കരസ്ഥമാക്കി.
- സംസ്കൃതം സ്കോളർഷിപ്പ് അനാമിക ആർ എസ് (5TH STD) , ഗൗരി ജി എസ് (4TH RANK, 6TH STD), അനന്യ ആർ യു (7TH STD)എന്നീ കുട്ടികൾ അർഹരായി
- ഗാന്ധി ദർശൻ പുരസ്‌കാരം തിരുവനന്തപുരം ജില്ലയിലെ 2021 -ഏറ്റവും മികച്ച ഗാന്ധിദർശൻ യു. പി സ്കൂൾ ആയി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു .
- 2021-22 വർഷം ഉപജില്ല ശാസ്ത്രോത്സവം : IT quiz 3rd place... മറ്റു മത്സരങ്ങളിൽ മികച്ച ഗ്രേഡ് നേടുവാനും സാധിച്ചു