സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ ഏറെയുള്ള വിദ്യാലയമാണ് ഇത്. കുമാരനാശാന്റെ നാമത്തിലുള്ള ഈ വിദ്യാലയത്തിന്റെ കവാടത്തിനു സമീപത്തായി മനോഹരമായ കുമാരനാശാന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ മൈതാനവും ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തണൽ മരവും അതിനു താഴെ കുട്ടികൾക്ക് ഗുരുകുല പഠനത്തിനുതകും വിധം ഇരിപ്പിടവും സജ്ജീകരിച്ചീട്ടുണ്ട്. അതിനു സമീപം മനോഹരമായ പൂന്തോട്ടവും താമരക്കുളവും ഉണ്ട് . നവീന മാതൃകയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ഒരു ഓഫീസ് മുറിയും മൂന്ന് ഹൈടെക് ക്ലാസ് മുറികളും ഉണ്ട്. കൂടാതെ 6 ക്ലാസ് മുറികളും വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. സ്ക്കൂൾ ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങളും ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിൽ 5 കമ്പ്യൂട്ടർ ഉണ്ട് .കൂടാതെ 5 ലാപ്ടോപ്പും ഉണ്ട്. ഓരോ ക്ലാസിലേക്കും ഓരോ ലാപ്ടോപ്പ് എന്ന നിലയിൽ . എല്ലാ ക്ലാസ് മുറിയിലും ഗ്രീൻ ബോർഡും ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.  സ്ക്കൂളിനോട് ചേർന്ന് ഇരുനില കെട്ടിടത്തോടു കൂടിയതും എല്ലാ സൗകര്യവുമുള്ള  പ്രീ പ്രൈമറി പ്രവർത്തിക്കുന്നു.  കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുതകുന്ന വിശാലമായ മൈതാനവും സ്ക്കൂൾ ഡൈനിങ്ങ് ഹാളും അതിനോട് ചേർന്ന് എല്ലാ സജ്ജീകരണത്തോടുകൂടിയ അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകുന്നതിനാവശ്യമായ  പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്ക്കൂളിന് സ്വന്തമായൊരു സ്ക്കൂൾ ബസ് ഉണ്ട്. ജൻ കല്യാൺ സൊസൈറ്റി വിദ്യാലയത്തിന് ആധുനിക രീതിയിലുള്ള യൂറിനൽ മുറികൾ പണിതു നൽകിയിട്ടുണ്ട്. കൂടാതെ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി ശൗചാലയവും പണിതു നൽകിയിട്ടുണ്ട് ശുദ്ധമായ കുടിവെള്ളം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഓരോ ക്ലാസിലും വാട്ടർ പ്യൂരിഫയറും സജ്ജമാക്കിയിട്ടുണ്ട്.  ഓരോ ദിവസത്തേയും വാർത്തകൾ കുട്ടികളിലേക്ക് എത്തിക്കാൻ പുതിയേടം കോപ്പറേറ്റീവ് ബാങ്ക് ദേശാഭിമാനി പത്രം സ്ക്കൂളിന് നൽകുന്നുണ്ട്.   ഉച്ചഭക്ഷണപദ്ധതി വളരെ ഫലപ്രദമായി നടക്കുന്നു.വിഭവ സമൃദ്ധമായ വിഭവങ്ങൾ നൽകിവരുന്നു. കടുത്ത വേനലിലും വറ്റാത്ത കിണറാണ് വിദ്യാലയത്തിലുള്ളത്. നല്ലൊരു  പി. ടി.എ യും , മാതൃസമിതിയും പ്രൂർവ്വ വിദ്യാർത്ഥി സംഘടനയും ,ജനപ്രതിനിധികളുടെ സഹകരണവുമുള്ള ഒരു വിദ്യാലയമാണ്. ആലുവ സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിൽ ഒന്നാണ് ഇത്. എല്ലാ തരത്തിലും മനോഹരമായ ഒരു അന്തരീക്ഷമാണ് വിദ്യാലയത്തിനുള്ളത്.