ചരിത്രം

വിരാലി താഴെക്കളിയലിലെ നാട്ടുപ്രമാണിയായിരുന്ന പപ്പുനാടാരുടെ മകൻ ശ്രീ.തപസിമുത്തു നാടാർ 1922 -ൽ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിൽ ആരംഭിച്ചു. 1935 – ഈ സ്കൂളിന് അംഗീകാരം ലഭിച്ചു. 1962-ൽ പ്രസ്തുത സ്കൂൾ സെൻറ് ജോസഫ്സ് ഹൈസ്കൂൾ എന്ന പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.

1964-ൽ ആയിരത്തിനുമേൽ കുട്ടികൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു. 6-11-1988-ൽ സ്ഥാപകമാനേജരുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികൾ മാനേജർമാരായി സ്കൂൾ നടത്തിപ്പോന്നു. 1990 കളിൽ കുട്ടികളുടെ എണ്ണം ക്രമാനുഗതമായി കുറയുകയും അത് അധ്യാപകരുടെയും സ്ഥാപനത്തിന്റെയും നിലനിൽപ്പിനെ ബാധിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ തിരുവനന്തപുരം രൂപതാധ്യക്ഷൻ റൈറ്റ് .റവ.ഡോ.സൂസപാക്യം പിതാവിന്റെയും രൂപതയിലെ മറ്റു പല വൈദീകരുടെയും താൽപര്യങ്ങൾ മാനിച്ച് സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കിയും 1996-ൽ ഈ സ്കൂൾ കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമല ഹ്യദയ ഫ്രാൻസിസ്ക്കൻ സന്യാസിനീ സമൂഹം സ്കൂൾ വിലയ്ക്കുവാങ്ങി. അതിനുശേഷം സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിമല ഹൃദയ ഹൈസ്കൂൾ വിരാലി എന്ന പേരിൽ അറിയപ്പെടുന്നു.

അടിച്ചുകുട്ടുപുരയിൽ 1922 മുതൽ St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്. 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1996 -ൽ സെന്റ് ജോസഫ് ഹൈസ്കൂൾ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂൾ വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത് പൂർവ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ൽ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം സ്കുൾ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ൽ ചാർജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റർ.വിൽഫ്രഡ് മേരിയുടെയും ഭരണ സാരഥ്യത്തിന്റെ കീഴിൽ ഈ സ്കൂൾ അത്ഭുത പൂർവ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകൾക്കുരകരം ഇന്ന് എച്ച് ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയർന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു.2010-2012 വരെ നേശമ്മാൾ ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും 2012-2014 വരെ ലീല ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും. 2014 മുതൽ സിസ്റ്റർ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലിൽ ഇന്നും ഈ സ്കൂൾ മുന്നേറുന്നു.2018 മാർച്ചിൽ സിസ്റ്റർ മേരി.എം.റ്റി വിരമിക്കുകയും തുടർന്നു ശ്രീമതി. കൊച്ചുറാണി ടീച്ചർ പ്രധ്യാനഅദ്ധ്യാപികയായി . 2018-19 ജൂൺ 1-ാം തിയതി ശ്രീമതി. സി.ഡി ലൈലപ്രകാശ് ടീച്ചർ പ്രധ്യാനഅദ്ധ്യാപികയായി. 2019-20 ലും തുടരുന്നു. 2021-23

പുതിയമാനേജ്മെന്റിന്റെ തണലിൽ ഈ സ്കൂൾ പൂർവ്വാധികം തേജസ്സോടെ വളരാൻ തുടങ്ങി. 2001-ൽ ചാർജെടുത്ത പ്രഥമ അധ്യാപികയായ സിസ്റ്റർ .വിൽഫ്രഡ് മേരിയുടെ സാരഥ്യത്തിന്റെ കീഴിൽ ഈ സ്കൂൾ അളത പൂർവ്വമായ നേട്ടം കൈവരിക്കുകയുണ്ടായി. പാഠ്യപാഠ്യേതര വിഷയങ്ങളിൽ നൽകുന്ന പ്രോത്സാഹനത്തിന്റെയും ശിക്ഷണത്തിന്റെ ഫലമായി ഈ സ്കൂൾ നാട്ടിലെ ഒരു മാത്യകാ വിദ്യാലയമായി മാറി.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മാനേജ്മെന്റ് ഒരുക്കി. ഇന്ന് H ആക്യതിയിലുളള ഒരു മൂന്നുനിലകെട്ടിടത്തിൽ ചിട്ടയായ പഠനം സൻമാർഗ്ഗബോധനം , അച്ചടക്കം ,


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം