സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

മുഹമ്മ പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്ക്കൂൾ മികച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നിൽക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ് .ഒരു ഓപ്പൺ സ്റ്റേജ്, വലിയ കളിസ്ഥലം, ഓഫീസ്, സ്റ്റാഫ് റൂം, LK G/ UKG ക്ലാസ്സ് മുറികൾ, ശുദ്ധജലം, പുതിയ അടുക്കള, കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട്. മികച്ച കൃഷിതോട്ടവും കുട്ടികൾക്കുള്ള ബസ് സൗകര്യവും ഉണ്ട്. തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദ അന്തരീക്ഷവും നിലനിൽക്കുന്ന ഒരു മാതൃകാ വിദ്യാലയമാണ് ഇത്.

സ്കൂൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഭൗതിക സാഹചര്യങ്ങളുടെ പരിമിതി...


ഈ വിദ്യാലയത്തിലെ അധ്യാപകർ വിദ്യാർഥികൾ മാനേജ്മെന്റ് പിടിഎ പൊതുജനങ്ങൾ ഇവരുടെ സഹായത്തോടെ 6 ക്ലാസ് മുറിയും  ഒരു ഓഫീസ് മുറിയും  അടങ്ങുന്ന ഒരു കെട്ടിടം.

വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കളുടെ സഹായത്തോടെ എല്ലാ ക്ലാസിലും സ്പീക്കറുകൾ ഉൾപ്പെടെയുള്ള മൈക്ക് സെറ്റ്.

പ്രീ പ്രൈമറി ക്കായി 4 ക്ലാസ് മുറികൾ പിടിഎയും മാനേജ്മെന്റ് ചേർന്ന് നിർമ്മിച്ചു.

പഞ്ചായത്തിന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി മഴവെള്ളസംഭരണി

ഒരു പൂർവ്വ വിദ്യാർത്ഥി വാട്ടർ ടാങ്ക് നിർമ്മിച്ച് തന്നു.

പി ടി യുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ഡസ്ക്.

എല്ലാ ക്ലാസ് റൂമിലും ഫാൻ

എല്ലാ ക്ലാസിലും കുടി വെള്ളം

ഒരു വിദേശ വനിതയുടെ സഹായത്തോടെ രണ്ട് യൂറിന ൽ ബ്ലോക്ക്, ടോയ്ലറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളി യു പകരണങ്ങൾ  .

പിടിഎയും മാനേജ്മെന്റ് ചേർന്ന് ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു

മനോഹരമായ പൂന്തോട്ടം

കുട്ടികൾക്ക് മരത്തണലിൽ വിശ്രമിക്കുന്ന ഇതിനായി ഓരോ ക്ലാസിനും വേണ്ടി പായ് എം.പി.ടി .എ.സമാഹരിച്ചു

രക്ഷകർത്താക്കളുടെ സഹായത്തോടെ 5 യൂണിറ്റ് മണ്ണിര കമ്പോസ്റ്റ് സ്ഥാപിച്ചു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനായി ഒരു നോട്ടീസ് ബോർഡ്

ചാൾസ് ഡയസ് എന്ന എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക 150000 കൊണ്ട് 4ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം അതുകൂടാതെ അധ്യാപകരും മാനേജ്മെന്റ് ചേർന്ന് 2ക്ലാസ്സ് മുറികളുള്ള കെട്ടിടം

SBT-മുഹമ്മ സംഭാവനചെയ്ത വാട്ടർ ഫിൽറ്റർ

വായനാശീലം പരി പോഷിപ്പിക്കുന്നതിനായി കുട്ടികൾക്കുവേണ്ടി ഒരു വായന കൂടാരം

മാലിന്യസംസ്കരണത്തിന് ഭാഗമായി പൈപ്പ് കംപോസ്റ്റ്

സ്കൂൾ ബസ്സ് സൗകര്യം , മിതമായ നിരക്കിൽ

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആധുനീകരിച്ച ടോയിലറ്റ് സൗകര്യം

Kite ന്റെയും, സന്ധസംഘടനകളുടെയും സഹായത്തോടെയുള്ള മികച്ച കംബ്യൂട്ടർ ലാബ് സൗകര്യം..