Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് മാറിടാം
മേഘത്തിൽ നിന്നുതിർന്ന ഒരു ബാഷ്പമാം മഴനീർത്തുള്ളി അറിഞ്ഞതില്ല
പെയ്ത്ത്നാദം കേട്ടു മതിയാവാതെ,
മണ്ണിൻ പുതുഗന്ധം അറിഞ്ഞു-
കൊതിതീരാതെ,
കുന്നിക്കുരു മണി മോഹങ്ങളും പേറി,
അനേകായിരം മാനവ ജന്മങ്ങൾ അകാലങ്ങളിലെ അന്തർ യാമങ്ങളിൽ ലയിച്ചത്
ഹിമമുറിഞ്ഞ സിരകളിൽ ഒരിറ്റ് ആശ്വാസമേകാൻ എത്തിയ മാലാഖയിലും,
പ്രതീക്ഷതൻ ഒരു ചീന്തെങ്കിലും കണ്ടെടുക്കാൻ കൊതിച്ച ഹൃത്തിലും വിധി നൽകിയത് മിഴിനീരോ?
നേത്രങ്ങളാൽ കാണാൻ കഴിയാത്ത ശബ്ദങ്ങൾക്ക് പ്രവചിക്കാൻ കഴിയാത്ത മഹാവ്യാധി കണ്ണീരായി പടർന്നുവോ?
ഒരു തേങ്ങലോടെ എന്നാകിലും ആ കുഞ്ഞു ബാഷ്പം അറിഞ്ഞു ജീവിതം എന്ന കഥ.....
എന്തെല്ലാം മോഹങ്ങൾ പേറി വന്നതാണീ കുഞ്ഞു ബാഷ്പം മേഘത്തിൻ തേരിലേറി...
പിഞ്ചു ഹസ്തങ്ങൾ താരാട്ടും കടലാസ് തോണിയിൽ ഊയലാടണം
പൂമരത്തിൻ ചില്ലയിലെ കേട്ടുമറന്ന മൃദുല താളത്തിൽ ലയിക്കണം......
പൊഴിഞ്ഞു വീഴും നാട്ടുമാങ്കനിതൻ
കൊഴിയാത്ത സ്വപ്നമാകണം....
എന്നാൽ ഇന്നെൻ ഗാനത്തിൻ തേരിലേറാൻ എൻ നിഴൽ മാത്രം
അകതാരിൽ എരിയും കനലുകൾ അടക്കിപ്പിടിച്ച് യാത്രയാകണമെനിക്ക്....
ഏകാന്തതയിൽ ഉരുകും മനസ്സാം വേഴാമ്പലിൻ ചാരത്തേക്ക്.......
തളരുന്ന ഹൃത്തിൽ ആത്മധൈര്യത്തിന്റെ മന്ത്രങ്ങൾ ഓതണം,
ഉറ്റവരെ ഒരു നോക്ക് കണിയായ് കണ്ട് തേങ്ങുന്നവരിൽ സാന്ത്വനമായി തീരണം,
സ്വയം മറന്ന് മാർഗദീപമായി തെളിയുന്ന മാലാഖകൾക്ക് താങ്ങായി മാറണം,
കൈയ്യിലെ ലാത്തിത്തുമ്പിൽ സ്നേഹമൊളിപ്പിക്കും കാവൽഭടന്റെ കാവൽ വിളക്കിൻ വെളിച്ചമായി തീരണം,
മാറണം ഈ നാട്യത്തിലെ വേഷങ്ങളും തേടണം പുതു ശീലങ്ങളും...
ശാരീരിക അകലം എന്ന പുതുശീലത്തോടെ സാമൂഹിക നന്മയ്ക്ക് ഇടം നൽകാം...
ഹസ്തദാനം ഒഴിവാക്കിടാം പരസ്പരം കൈകൾ കൂപ്പിടാം....
തൂവൽ കൂടാരത്തിൽ ഒതുങ്ങിനിന്ന് ഉള്ളിലെ സ്നേഹം പങ്കുവെക്കാം നമുക്ക് ....
എല്ലാ മനസ്സിനെയും ഒരു നൂലിനാൽ ബന്ധിച്ച് സ്വപ്നങ്ങളൊക്കെയും സ്വന്തമാക്കണം നാം
അതിനൊന്നായ് മാറണം നാം എന്നും
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|