ജി. എൽ. പി. എസ്. ആലപ്പാട്/സൗകര്യങ്ങൾ
ചുറ്റുമതിൽ, വൈദ്യുതീകരണം, മൂത്രപ്പുര, ക്ലാസ് മുറികൾ അടച്ചു ഉറപ്പാക്കുക എന്നിവയ്ക്ക് എസ്. എസ്. എ. പഞ്ചായത്ത് എന്നിവയിൽനിന്നും ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. എം. പി. ഫണ്ടിൽനിന്ന് സ്റ്റേജും പ്രൊജക്ടറും എം. എൽ. എ. ഫണ്ടിൽനിന്ന് രണ്ട് കമ്പ്യൂട്ടറുകളും കൂടാതെ അഞ്ച് കമ്പ്യൂട്ടറിലുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കൂടാതെ 7 ക്ലാസ് മുറികളിൽ എസ്. എസ്. എ. യുടെ സഹായത്തോടെ പണിതു കഴിഞ്ഞിട്ടുണ്ട്. എസ്. എസ്. എ. ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ രണ്ടെണ്ണം ഇപ്പോൾ പണിതു കൊണ്ടിരിക്കുകയാണ്. പണികളെല്ലാം പി. ടി. എ. സഹകരണത്തോടെയാണ് പൂർത്തിയാക്കുന്നത്. മെയിന്റനൻസിനായി പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. എല്ലാവർഷവും ടീച്ചർ ഗ്രാൻഡ് പഠനസാമഗ്രികൾ വാങ്ങുന്നതിനും സ്കൂൾ ഗ്രാന്റ്, മെയിന്റനൻസ് ഗ്രാന്റ് എന്നിവ സ്കൂൾ മോടി പിടിപ്പിക്കുന്നതിനും ലഭിക്കുന്നുണ്ട്. ഇതുകൂടാതെ പൂർവ്വ വിദ്യാർത്ഥികളായ സുജ ധർമ്മപാലൻ ഒരു സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്ന അതിനുവേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും ഏറ്റെടുത്തു നല്ലൊരു സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു തന്നു. മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ കരുമാരശ്ശേരി ശശി അവർകൾ സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു സെന്ററിനറിഹാൾ പണിതു നൽകുന്നുണ്ട്. അതിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാലയത്തിന് നൂറാം വാർഷിക ദിനത്തിന്റെ സമാപന ദിവസം ഇതിന്റെ സമർപ്പണവും ഉണ്ടായിരിക്കും. ചാഴൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറ്റൊരു സ്മാർട്ട് ക്ലാസ്സ് റൂം നിർമിക്കുന്നുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ വിദ്യാലയത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |