ജി. എൽ. പി. എസ്. ആലപ്പാട്/പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി കൃഷിയാണ് തനത് പ്രവർത്തനമായി ഏറ്റെടുത്തത്. പിടിഎ ,അധ്യാപകർ എന്നിവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ നല്ല രീതിയിൽ വിളവെടുപ്പ് നടത്താൻ കഴിഞ്ഞു. ഓരോ ദിനാചരണങ്ങളും വിവിധ പരിപാടികളോടെ ഭംഗിയായി ആഘോഷിച്ചു വരുന്നു. വിദ്യാലയത്തിലെ ശതാബ്ദി ആഘോഷത്തിന് ഉദ്ഘാടനവും, പൂർവ്വ വിദ്യാർത്ഥിയായ ശ്രീ കരുമാശ്ശേരി ശശി നിർമിച്ചു തരുന്ന സെന്ററിനറി ഹാളിന്റെ ശിലാസ്ഥാപന കർമ്മവും ഭംഗിയായി നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന വാർഷിക ആഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റാൻ കഴിഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ഓരോ വർഷംതോറും വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരികയാണ്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് മികച്ച പഠനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.പാഠ്യേതര വിഷയങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ lss സ്കോളർഷിപ്പിന് നാലാം ക്ലാസിലെ 7 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങൾ നേടാൻ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചു. മാക്സ് ടാലന്റ് പരീക്ഷയിൽ ജില്ലയിൽ അഞ്ചാം സ്ഥാനം നേടാൻ സാധിച്ചു. മെട്രിക് മേള മികവിനെ പ്രദർശനം എന്നിവ മികച്ച വിജയം നേടുവാനും സാധിച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി ബിആർസി യുടെ സഹായത്തോടെ പ്രത്യേകം ക്ലാസുകൾ നടത്തുന്നുണ്ട്. മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് എന്നിവയിലൂടെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും പ്രതിഭാസംഗമം പരിപാടി നടത്തുന്നുണ്ട്. വിദ്യാലയത്തെ സമൂഹമായി ബന്ധിപ്പിക്കുന്നതിന് ഭാഗമായി കോർണർ പിടിഎ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്ക് വായിക്കുവാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലൈബ്രറി ഉണ്ട്. അമ്മ വായനയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാ മാസവും ക്ലാസ് പിടിഎ ചേരുന്നത് കുട്ടികളുടെ പഠന നിലവാരത്തെ വിലയിരുത്തുന്നുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |