തുമ്പീ തുമ്പീ പൂത്തുമ്പീ ഇത്രനാളെങ്ങുപോയ് പൂത്തുമ്പീ ? എന്നോടൊപ്പം കളിക്കാതെ എങ്ങുപോയ് എങ്ങുപോയ് നീ മറഞ്ഞു. അണ്ണാറക്കണ്ണനും പൂത്തുമ്പിയും ചിത്രശലഭവും വന്നിടുമ്പോൾ വർണങ്ങൾ വാരി വിതറിയ സുന്ദരലോകം മെനഞ്ഞെടുക്കാം. എങ്ങനെ നിങ്ങൾ മടങ്ങി വന്നു ? പോ പോ പാടും വാഹനവും ജുക് ജുക് ഊതും തീവണ്ടിയും നിശ്ചലമാകും നേരത്തു പാറിനടന്നു കളിക്കുന്നോ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത