വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വേശാല എ ൽ പി സ്‌കൂൾ ചരിത്രത്തിലൂടെ .......

വേദശാല   എന്ന പേരിൽ നിന്നുണ്ടായതാണ്  വേശാല. എണ്ണകൊച്ചുഗ്രാമത്തിന്റെ പേര്.

വളരെ പുരാതന ചരിത്രം വിളിച്ചോതുന്ന അയ്യപ്പക്ഷേത്രത്തിന്റെയും കാവില്ലത്തിന്റെയും മുത്തപ്പൻ മടപ്പുരയുറെയും നാടുവിലാണ്‌ വേശാല ലോർ പ്രൈമറി സ്കൂൾ. 1 9 1 8 ൽ ആണ് വേശാല ൽ പി സ്കൂൾ സ്ഥാപിച്ചത്.അക്കാലത്തു പഠിപ്പിക്കാൻ യോഗ്യതയുള്ളവർ വിരളമായിരുന്നു.നാട്ടെഴുത്തച്ഛന്മാരായിരുന്നു വീടുകളിൽ ചെന്ന് അക്ഷരവിദ്യ നൽകിയിരുന്നതു.ദക്ഷിണ മാത്രമായിരുന്നു അവരുടെ ശമ്പളം.അങനെ വിദ്യ അഭ്യസിചു അറിവ് നേടണമെന്ന ആഗ്രഹം തോന്നിയതിന്റെ ഭാഗമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന ആഗ്രഹം സഫലമാക്കാൻ കാവില്ലം നമ്പൂതിരി 7 സെന്റ് സ്ഥലം നൽകി ഇത് മാവിലക്കണ്ടി തയ്‌ക്കണ്ടി ഒതേനൻ എന്നയാൾ വാങ്ങുകയും വിദ്യാലയം ആരംഭിക്കുകയും ചെയ്തു. ശ്രീ എം ടി ഒതേനൻ മാസ്റ്റർ മാനേജരും ശ്രീ എം സി കുഞ്ഞിരാമൻ പാർട്ണറുമായി അംഗീകാരം വാങ്ങി

മാണിയൂർ ദേശത്തെ ആദ്യ അംഗീകാരം ലഭിച്ച സ്കൂൾ വേശാല എ എൽ പി സ്കൂളാണ് 1949 മുതൽ ശ്രീ ഒതേനൻ മാസ്റ്റർ രോഗബാധിതനായി പിരിഞ്ഞപ്പോൾ ശ്രീ കോവാലൻ നമ്പ്യാർ ചേരുകയും മാനേജരുടെ നിര്യാണത്തെ തുടർന്ന് സ്കൂളിന്റെ സ്ഥലവും സ്കൂളും മാനേജ്‍മെന്റ് ശ്രീ ഗോപാലൻ മാസ്റ്റർ വിലക്ക് വാങ്ങുകയും കുറച്ചുകൂടി സ്ഥലം വാങ്ങുകയും സ്കൂൾ വികസിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ഒരു മുസ്ലിം പള്ളി സമീപം വരികയും 1929 മുതൽ മുസ്ലിം കുട്ടികൾ സ്കൂളിൽ പഠിക്കുവാൻ തുടങ്ങുകയും ചെയ്തു നിലവിൽ വേശാല എ എൽ പി സ്കൂളിൽ കെ വി ഗോപാലൻ മാസ്റ്ററുടെ മൂത്ത പുത്രി രജകുമാരിയമ്മയാണ് മാനേജർ. ഹെഡ്മിസ്ട്രസ് കെ സി രാജശ്രീ ടീച്ചറാണ് മുമ്ബ് 5ആം തരാം വരെ ഉണ്ടയിരുന്ന ഈ സ്കൂളിൽ ഇപ്പോൾ 1 മുതൽ 4 വരെ മാത്രമേ നിലവിളളൂ.

പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുട്ടികളുടെ താല്പര്യം വർധിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുക, ശുചിത്വം, അച്ചടക്കം, അനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവവും രൂപപ്പെടുത്തുന്നതിനുള്ള സാഹചര്യമൊരുക്കൽ പാര്ശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രത്യേക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കൽ എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും മികവാർന്ന ശേഷിയും ധാരണകളും നേടുന്നുണ്ട് എന്ന് ഉറപ്പാക്കൽ പരിസ്ഥിതി സംരക്ഷണവും കാർഷിക മേഖലയുടെ പ്രാധാന്ന്യം ബോധ്യപ്പെടുത്തുന്നതിനും കുട്ടികളെ പ്രീപ്തരാക്കുക എന്നിവയെല്ലാമാണ് സ്കൂളിന്റെ ലക്‌ഷ്യം