ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |

റിപ്പബ്ലിക് ദിനാഘോഷം

ജനുവരി 26 ബുധനാഴ്ച കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ലീന പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് സുരേഷ്, എം പി ടി എ പ്രസിഡന്റ് പ്രിയ എം നായർ, സീനിയർ അസിസ്റ്റന്റ് ശശികല എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂളിലെയും ഹയർ സെക്കന്ററിയിലെയും അധ്യാപകർ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കാളികൾ ആയി.

പത്താം ക്ലാസ്സ് പി ടി എ
ഫോക്കസ് ഏരിയ സംബന്ധിച്ചു രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുന്നതിന് വേണ്ടി ക്ലാസ് പി ടി എ നിശ്ചിത ഇടവേളകളിൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവക്കുള്ള പ്രതിവിധി കാണുകയും രക്ഷകർത്താക്കൾക്ക് വേണ്ട സഹായം നൽകുന്നതിനും ഉതകുന്നതാണ് പി ടി എ മീറ്റിംഗുകൾ.ഇത് വഴി സ്കൂളും രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും സഹായകമാകുന്നു.

സ്വച്ഛ് ഭാരത് ലഘു ചിത്ര പ്രദർശനം
ശുചിത്വ മിഷന്റെ അഭിമുഘ്യത്തിൽ ഒരു ലഘു ചിത്രപ്രദർശനം കാണിക്കുകയുണ്ടായി. ഓരോ ക്ലാസ്സുകളായി സാമൂഹ്യ അകലം പാലിച്ചു കൊണ്ട് യൂട്യൂബിൽ നിന്നും ആണ് ചിത്രപ്രദർശനം നടത്തിയത്.

എൻ സി സി വൃക്ഷതൈ നടൽ
എൻ സി സി യുടെ അഭിമുഘ്യത്തിൽ സ്കൂളിൽ നിരന്തരം ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നടലും നടക്കുന്നു. ഇതിനായി ഉർജ്ജസ്വലതയോടെ എൻ സി സി ടീച്ചറും അവരുടെ കേഡറ്റുകളും നിരന്തരം കർമ്മ നിരതരാകുന്നു .

ജി സ്യൂട്ട് പരിശീലനം
അധ്യാപകർക്ക് കൃത്യമായ ഇടവേളകളിൽ ഓൺ ലൈൻ ക്ലാസ് എടുക്കുന്ന അപ്ലിക്കേഷൻ ആയ ജി സ്യൂട്ട് പരിശീലനം മാസ്റ്റർ ട്രൈനിമാരായ ഷീബരാജ് ടീച്ചറും മോഹൻ സാറും നൽകുകയുണ്ടായി.കൃത്യമായ ആസൂത്രണത്തിലൂടെ കൈറ്റ് നൽകിയ പരിശീലനത്തിലൂടെ പിരപ്പൻകോട് സ്കൂളിലെ അധ്യാപകർക്ക് തങ്ങളുടെ പരിശീലനം ഫലവത്താവുകയും അത് ക്ലാസ്സുകളിൽ കൃത്യമായ രീതിയിൽ പ്രാവർത്തികമാക്കാനും സാധിച്ചു.

ഡിജിറ്റൽ ഡിവൈസ് വിതരണം
വിദ്യാഭാസം ഓൺലൈൻ മാധ്യമത്തിൽ ആയതോടെ പല വിദ്യാർത്ഥികൾക്കും അതിനായുള്ള മൊബൈൽ കമ്പ്യൂട്ടർ ടാബ് എന്നി ഉപകരണങ്ങളുടെ ദൗർലബ്യം ഉണ്ടായിരുന്നു . ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ കൃത്യമായി കണ്ടുപിടിച്ചു പിരപ്പൻകോട് സ്കൂളിലുള്ള ഡിജിറ്റൽ ഡിവൈസ് ഇല്ലാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ, സന്നദ്ധ സംഘടനകൾ , പഞ്ചായത്ത് എന്നിവരുടെ സഹായഹസ്‌റ്റതോടെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഡിവൈസ് സംവിധാനം ഏർപ്പെടുത്താൻ സാധിച്ചു .

ഗൃഹസന്ദർശനം
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വീടുകളുടെ സന്ദർശനം ഒരു കൂട്ടം അധ്യാപകർ നടത്തുകയും അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സഹായങ്ങൾ ചെയുകയും ചെയ്തു.

സുരീലി ഹിന്ദി
ഹിന്ദി ഭാഷ പഠനത്തിനുതകുന്ന രീതിയിൽ ഹിന്ദി ഭാഷയുടെ മഹത്വവും അതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ കേരളവും സംയോജിച്ച് തയ്യാറാക്കിയ പഠന പ്രവർത്തനമാണ് സുരീലി ഹിന്ദി. 2020 21 മുതൽ അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി തലം വരെ ഈ പ്രവർത്തനം തുടർന്നു വരികയാണ്. കഥയിലൂടെയും കവിതയിലൂടെയും കുട്ടികൾക്ക് ഭാഷാനൈപുണ്യം ആർജ്ജവം ആക്കാനുള്ള ഒരു പഠന പ്രവർത്തന രീതിയാണ് സുരീലി ഹിന്ദി. ഇതുമായി അനുബന്ധിച്ചു ചിത്രപ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ ഈ പരിപാടി വൻ വിജയമായിരുന്നു.

ഹലോ ഇംഗ്ലീഷ്
വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച നൂതന പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ സ്‌കൂൾതല ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിനായി സ്‌കൂളിൽ ഔപചാരികമായ ചടങ്ങ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹ ഡി.എസ് ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. കാർത്തിക് അവതാരകനായി. ബി സ്റ്റാൻഡേർഡ് 7 ഉദ്ഘാടന ചടങ്ങ് ഔപചാരികമായി ഞങ്ങളുടെ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ തൈക്കാട് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഞങ്ങളുടെ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി ലീന ടീച്ചർ ആണ് അധ്യക്ഷ പ്രസംഗം നടത്തിയത്. ഹലോ ഇംഗ്ലീഷിന്റെ സ്വാഗത നൃത്തം അഞ്ചാം ക്ലാസിലെ ഒരു ടീമാണ് അവതരിപ്പിച്ചത്. വെൽക്കം ഡാൻസിനെ തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള നിരവധി വിദ്യാർത്ഥികൾ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഏഴാം ക്ലാസുകാരൻ ആദിത്യയുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് എസ് എൻ എഫ് @ സ്കൂൾ പരിപാടി
ഭക്ഷ്യ സുരക്ഷാ വകുപ്പ് എസ് എൻ എഫ് @ സ്കൂൾ പരിപാടി പിരപ്പൻകോട് ഹൈ സ്കൂൾ ലാബിൽ സംഘടിപ്പിച്ചു.കുട്ടികൾക്ക് ഭക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റിയും പോഷകാഹാര സമൃദ്ധമായ ഭക്ഷണ ശീലത്തെ പറ്റിയും വളരെ വിപുലമായി ക്ലാസ് എടുക്കുകയുണ്ടായി. അനന്തരം അവർക്കു പോഷക ഭക്ഷണവും വിതരണം ചെയ്തു. വളരെ പ്രയോജനപ്രദമായ പരിപാടി സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ വകുപ്പിനെ നന്ദിയോടെ സ്മരിക്കുന്നു.


വീട് ഒരു വിദ്യാലയം പദ്ധതി
വീട് ഒരു വിദ്യാലയം പദ്ധതി ഭംഗിയായി നടത്താൻ സാധിച്ചു. ഓരോ വിദ്യാർത്ഥിയുടെ വീടും ഒരു കൊച്ചു വിദ്യാലയമാക്കി മാറ്റാൻ അദ്ധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ ഉചിതമായ ശ്രമം ഫലം കണ്ടു.പ്രമാണം:വീട് വിദ്യാലയം-compressed.pdf


പുഴയൊഴുകും മാണിക്കൽ ശുചീകരണ പദ്ധതി

മാണിക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പുഴയൊഴുകും മാണിക്കൽ ശുചീകരണ പദ്ധതിയിൽ ജി വി എച് എച്ച് എസിലെ മിടുക്കരും പങ്കാളികളായി. പദ്ധതി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ ഉത്ഘാടനം ചെയ്തു. രാവിലെ എട്ടു മണിക്ക് തന്നെ വിദ്യാർത്ഥികളും അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കു ചേർന്നു. സ്കൂളിലെ എൻ സി സി വിഭാഗം കുട്ടികളും കർമനിരതരായി. വി എച്ച് എസ് ഇ വിഭാഗം കുട്ടികളും അധ്യാപകരും പ്രിൻസിപ്പൽ എച്ച് എം എന്നിവരും ശുചീകരണ യത്നത്തിൽ പങ്കെടുത്തു.
ജൻഡർ സെൻസിടൈസേഷൻ ക്യാമ്പയിൻ

ഗവ. വി & എച്ച് എസ്സ് എസ്സ് പിരപ്പൻകോട് സ്കൂളിൽ ഫെബ്രുവരി 17 നു രാത്രി 7 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ജൻഡർ സെൻസിടൈസേഷൻ ക്യാമ്പയിൻ ഓൺലൈനായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസർ ശ്രീമതി. സബീന ബീഗം അധ്യക്ഷയായ പരിപാടിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി. ലീന ടീച്ചർ സ്വാഗതം ആശംസിക്കുകയും പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട വാമനപുരം ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ ശ്രീമതി. കുമാരി കല എസ് കൃതജ്ഞത രേഖപ്പെടുത്തി. ബഹുമാനപ്പെട്ട കനൽ(എൻ ജി ഒ) ഡയറക്ടർ ശ്രീമതി. ജിഷ ത്യാഗരാജ് ക്ലാസ്സ് നയിച്ചു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.
നിർഭയം

പത്താംക്ലാസിലെ കുട്ടികളുടെ പരീക്ഷയെ കുറിച്ചുള്ള ആശങ്കകളകറ്റാൻ ഒരു കൗൺസിലിങ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ ബി ആർ സി കൗൺസിലായ ശ്രീ ഗിരിനാഥ് ഗിരീഷ് കുമാർ കുട്ടികളുമായി സംവദിച്ചു. അവരുടെ ആശങ്കകൾ കുട്ടികൾ മടികൂടാതെ പങ്കുവെക്കുകയും അതിന്റെ ശരിയായ പോംവഴികൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. കുട്ടികൾ കൂടുതൽ മനസ്സുറപ്പോടെ ഈ കൗൺസിലിങ് സെഷനു ശേഷം കാണപ്പെട്ടു.
സ്കൂൾ അസംബ്ലി
