ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
സ്കൂളിന്റെ ഒരു പഴയകാല ചിത്രം
സ്കൂളിന്റെ ഒരു ഫയൽ ചിത്രം

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.

പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ

മുൻ സാരഥികൾ

മുൻ സാരഥികൾ
ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ. ധനപാലൻ 1998-2000
2 ശ്രീ. ബാലകൃഷ്ണൻ, 2001-2002
3 ശ്രീമതി. പ്രസന്നകുമാരി 2003-2004
4 ശ്രീമതി. ബഷീറ ബീവി 2005-2008
5 ശ്രീമതി. ജലജാ ദേവി 2009-2010
6 ശ്രീമതി. അംബികാ ദേവി 2010-2010
7 ശ്രീമതി. സരോജം 2010-2011
8 ശ്രീമതി. സൈനാവതി 2011-2018
9 ശ്രീമതി വിൻസ്റ്റി സി എ 2018-2019
10 ശ്രീമതി ഷീല എൽ 2019-2021
11 ശ്രീമതി. ലീന എസ്   2021-