ജി യു പി എസ് കണിയാമ്പറ്റ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ ഈ വിദ്യാലയത്തിൽ സുഗമമായ പഠനം സാധ്യമാക്കുന്ന ക്ലാസ് മുറികൾ ഉണ്ട്.വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഭൗതിക സാഹചര്യങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുന്നുണ്ട്.

  • 1-7 ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
  • ഗേൾ ഫ്രണ്ട്‌ലി ടോയ്‌‌ലറ്റുുകൾ
  • ഹൈടെക്ക് കമ്പ്യൂട്ടർ ലാബ്
  • ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുുര
  • എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ
  • I.E.D.C Centre
  • വൈ ഫൈയോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
  • ഹൈടെക് ക്ലാസ് മുറികൾ
  • ജൈവ പച്ചക്കറിത്തോട്ടം
  • ജൈവവൈവിധ്യ ഉദ്യാനം
  • അഡാപ്റ്റഡ് ടോയ്‌ലറ്റ്
  • സൗരോർജ്ജ വൈദ്യുതി വിദ്യാലയത്തിലെ വൈദ്യുത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

പക്ഷെ കളിസ്ഥലത്തിന്റെ അഭാവം കുട്ടികളുടെ കായിക മികവുകളെ പുറത്തെടുക്കുന്നതിൽ തടസ്സം നിൽക്കുന്നുണ്ട്.മറ്റ് സ്ഥാപനങ്ങളിലെ കളിസ്ഥലമാണ് കായിക മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത്. ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള റീഡിംഗ് റൂം നിലവിൽ ഇല്ല.അതു പോലെ സയൻസ് , ഗണിത ലാബുകളുടെ അഭാവം കുട്ടികളിൽ ശാസ്ത്രാവബോധം വികാസം പ്രാപിക്കുന്നതിന് ഒരു വിലങ്ങ് തടിയാണ്.എന്നിരുന്നാലും ഈ പരിമിതികളെ അതിജീവിച്ച് കൊണ്ട് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു.