സിഎംഎസ് എൽപിഎസ് പാക്കിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പാക്കിൽ സി എം എസ് എൽ പി സ്കൂൾ 1880-ൽ പ്രദേശവാസികളുടെ സഹകരണത്താൽ  മിഷനറിമാരാൽ സ്ഥാപിതമായതാണ്. പാക്കിൽ പ്രദേശത്തുനിന്നും അടുത്തുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ ഈ വിദ്യാലയം സാക്ഷിയായി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്നു മികവാർന്ന പഠനപ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് റൂമുകൾ, ബോധവൽക്കരണ ക്ലാസുകൾ,ഐസിടി ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ, L S S പരിശീലന ക്ലാസുകൾ,ലൈബ്രറി സൗകര്യം, കലാകായിക പരിശീലനങ്ങൾ, ദിനാചരണങ്ങൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം, ശുചിത്വവും ആരോഗ്യപരവുമായ സ്കൂൾ അന്തരീക്ഷം തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.