ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുട്ടമ്പലം - മലങ്കര ക്വാർട്ടേഴ്സിനടുത്തായി കഞ്ഞിക്കുഴി- കൊല്ലാട് റോഡിനരികിലായി സ്ഥിതിചെയ്യുന്ന വളരെ മനോഹരവും പഴമയുടെ മുഖശ്രീ നിറഞ്ഞതുമായ ഈ വിദ്യാലയത്തിൽ 7 ക്ലാസ്സ് മുറികളും ലൈബ്രറി - സയൻസ് - മാത്സ് ലാബ്- സ്റ്റോർ റൂമും ഹൈടെക് - ക്ലാസ്സ് മുറിയും ഓഫീസ്, വിസിറ്റേഴ്സ് റൂം സ്റ്റാഫ് റൂം എന്നിവയും കിച്ചണും ഡൈനിംങ്ങ് ഹാളും പ്രധാന കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഭിത്തികൾ ശിശുസൗഹൃദപരമായി പെയിന്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. ധാരാളം ചെടികളും പച്ചക്കറികളും ഔഷധ സസ്യങ്ങളും മരങ്ങളും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട്. രണ്ടു തട്ടായി കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ താഴെ ഭാഗത്ത് വിശാലമായ മൈതാനമുണ്ട് . അതിനിരുവശത്തുമായി പ്രീപ്രൈമറിയും അങ്കണവാടിയും നല്ല സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ജലം, ടോയ്ലറ്റ് സംവിധാനവും ഇവിടെയുണ്ട്.